
രാഷ്ട്രീയത്തിൽ എന്ന പോലെ സിനിമയിലും ഒരു കൈ നോക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ‘ഹരിപ്പാട് ഗ്രാമപഞ്ചായത്ത്’ എന്ന ചിത്രത്തിൽ രാഷ്ട്രീയ നേതാവിന്റെ വേഷത്തിൽ തന്നെയാണ് രമേശ് ചെന്നിത്തല അഭിനയിക്കുന്നത്.
നാടകത്തിന്റെ തട്ടിൽ അഭിനയിച്ച് ശീലമുള്ള ചെന്നിത്തല നീണ്ട കാലത്തെ ഇടവേളക്ക് ശേഷമാണ് വീണ്ടും ഒരു നടനാകാൻ ഒരുങ്ങുന്നത്. അതുകൊണ്ട് തന്നെ അഭിനയം നേതാവിന് പുത്തരിയൊന്നുമല്ല. നാട്ടിലെ ക്ലബുകളിലും കോളേജ് പഠനകാലത്തുമൊക്കെ നിരവധി നാടകങ്ങളിൽ അഭിനയിച്ചിരുന്നു. എന്നാൽ രാഷ്ട്രീയത്തിൽ സജീവമായപ്പോൾ അഭിനയമോഹം മാറ്റിവെക്കുകയായിരുന്നു.
ഹരിപ്പാടിന്റെ രണ്ട് തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട രസകരമായ സംഭവങ്ങളാണ് ‘ഹരിപ്പാട് ഗ്രാമപഞ്ചായത്ത്’ പറയുന്നത്. നവാഗതനായ നിഖിൽ മാധവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നടൻ അഷ്കർ സൗദാനാണ് ചിത്രത്തിലെ നായകൻ. ധർമജൻ, നീന കുറുപ്പ്, ഭീമൻ രഘു തുടങ്ങിയ താരനിരയും ചിത്രത്തിലുണ്ട്.
Post Your Comments