മസിൽ മാൻ പൃഥ്വിയിൽ നിന്നും മെലിഞ്ഞുണങ്ങിയ പൃഥ്വിരാജിലേക്കുള്ള താരത്തിന്റെ മാറ്റം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. പൃഥ്വിരാജിന്റെ പുതിയ ചിത്രമായ ‘അയ്യപ്പനും കോശിയും’ പ്രീവ്യൂവിന് എത്തിയപ്പോഴുള്ള ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
മലയാളത്തിലെ പ്രശസ്ത എഴുത്തുകാരൻ ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആധാരമാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആടുജീവിതം. ചിത്രത്തിനായി 94 കിലോ ഭാരമുണ്ടായിരുന്ന പൃഥ്വി ഭാരം കുറയ്ക്കുന്ന പ്രക്രിയയിലാണിപ്പോൾ.
ആട് ജീവിതത്തിലെ നജീബാവാൻ പൃഥ്വിക്ക് ഇനിയും ശരീരഭാരം കുറയ്ക്കണം. 60-65 കിലോയെങ്കിലും എത്തിയാൽ മാത്രമേ ഇനി നജീബ് ആയി ഷൂട്ടിംഗ് ആരംഭിക്കാൻ കഴിയുള്ളൂ. ഇതിനായി കഠിന ചിട്ടവട്ടങ്ങൾ പാലിക്കുകയാണ് പൃഥ്വിരാജ്.
എക്സ്ട്രീം ലോ കലോറി ഡയറ്റിലാണ് പൃഥ്വി. ഇപ്പോൾ ഷെയ്ക്കുകൾ, ഡ്രിങ്കുകൾ, കലോറി കൂടിയ ഭക്ഷണ ഇനങ്ങൾ പോലുള്ളവയെ ഭക്ഷണ ക്രമീകരണത്തിൽ നിന്ന് ഒഴുവാക്കിയുള്ള പ്രക്രിയയാണിത്. വളരെ ബുദ്ധിമുട്ടുള്ള ഈ ഡയറ്റ് ഒരുപക്ഷെ പൃഥ്വി മറ്റാർക്കും റെക്കമെൻഡ് ചെയ്യാൻ ഇടയില്ല എന്ന് പൃഥ്വിയുടെ അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഭാരം കുറയ്ക്കുന്നതിന് ആനുപാതികമായി ശരീരം മെലിഞ്ഞതായി തോന്നിപ്പിക്കുകയും വേണം.
ആടുജീവിതത്തിന്റെ അടുത്ത ഷെഡ്യൂൾ 2020 ഏപ്രിൽ മാസം ആരംഭിക്കാനാണ് പ്ലാൻ. എന്തായാലും താരത്തിന്റെ ഈ കഠിന പ്രയത്നത്തെ പ്രശംസിച്ചുകൊണ്ട് നിരവധി ഓൺലൈൻ ആരാധകർ ചിത്രം ഷെയർ ചെയ്തുകഴിഞ്ഞു.
Post Your Comments