CinemaLatest NewsMollywoodNEWS

പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നതിനുമുന്‍പ് സര്‍ക്കാര്‍ തയ്യാറാക്കേണ്ട പട്ടിക മറ്റൊന്നാണെന്ന് നടന്‍ പ്രകാശ് രാജ്

 

മലയാളി പ്രേക്ഷകരുടെയും തമിഴകത്തിന്റെയും പ്രിയതാരമാണ് സൂപ്പര്‍ ചിത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ താരം പ്രകാശ് രാജ്. താരത്തിന്റെ പുതിയ തുറന്നു പറിച്ചലാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. രാജ്യത്ത് തൊഴിലില്ലാത്ത യുവാക്കളുടെയും വിദ്യാഭ്യാസമില്ലാത്ത കുട്ടികളുടെയും വിവരങ്ങളടങ്ങിയ രജിസ്റ്ററാണ് വേണ്ടതെന്ന വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് പ്രകാശ് രാജ്.

രാജ്യത്ത് ഇപ്പോള്‍ മൂവായിരം കോടിയുടെ പ്രതിമകള്‍ അല്ല ആവശ്യമെന്നും കേന്ദ്രസര്‍ക്കാര്‍ മനസ്സിലാക്കണമെന്നും ഇപ്പോള്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധ സമരം അക്രമാസക്തമാകണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ അക്രമരഹിത പാതയില്‍ പ്രതിഷേധത്തെ നയിക്കാന്‍ സംഘാടകര്‍ ശ്രമിക്കണമെന്നും പ്രകാശ് രാജ് പറഞ്ഞു. ഈ രാജ്യം എല്ലാവരുടേതുമാണ്. 3,000 കോടി രൂപയുടെ പ്രതിമകള്‍ ഞങ്ങള്‍ക്ക് ആവശ്യമില്ല. ഒരു ദേശീയ രജിസ്റ്റര്‍ തയ്യാറാക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അത് തൊഴിലില്ലാത്ത യുവാക്കളുടേയും വിദ്യാഭ്യാസമില്ലാത്ത കുട്ടികളുടേയും വിവരങ്ങളടങ്ങിയ രജിസ്റ്ററാകണം. അസമിലെ 19 ലക്ഷം പേര്‍ക്കാണ് പൗരത്വം നിഷേധിച്ചത്. കാര്‍ഗില്‍ യുദ്ധത്തില്‍ പോരാടിയ ഒരു യുദ്ധവീരന്റെ പേര് പോലും എന്‍ആര്‍സി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിന് കാരണം അദ്ദേഹമൊരു മുസ്ലീം ആയതുകൊണ്ടാണെന്നും പ്രകാശ് രാജ് പറഞ്ഞു. ഹൈദരാബാദില്‍ പൗരത്വ നിയമത്തിനും എന്‍ആര്‍സിക്കും എതിരായി നടന്ന പ്രതിഷേധ പരിപാടിയില്‍ താരം പങ്കെടുത്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button