അഞ്ചാം പാതിര എന്ന കുഞ്ചാക്കോ ബോബൻ ചിത്രം പ്രേക്ഷകരിൽ സൃഷ്ടിച്ച ഞെട്ടൽ ഇതുവരെ മാറീട്ടില്ല. ഇപ്പോഴിതാ പുതിയൊരു സെെക്കോ ത്രില്ലര്‍ കൂടി തിയേറ്ററുകളിലേക്ക് എത്തുകയാണ്. ടൊവിനോ തോമസ് നായകനായകുന്ന ഫോറന്‍സിക് ആണ് ചിത്രം. ചിത്രത്തിന്റെ ടീസർ പൃഥ്വിരാജ് ഇന്നലെ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടു.
നഗരത്തില്‍ നടക്കുന്ന തുടര്‍ക്കൊലകളും അത് അന്വേഷിക്കാനെത്തുന്ന പൊലീസ് സംഘത്തേയും ഫോറന്‍സിക് ഉദ്യോഗസ്ഥനേയും ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്‍റെ കഥ നടക്കുന്നത്. ടൊവിനോ തോമസ് ഫോറന്‍സിക് ഉദ്യോഗസ്ഥനായി എത്തുമ്പോള്‍ കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥയായി മംമ്ത മോഹന്‍ദാസ് എത്തുന്നു.
സെെജു കുറുപ്പ്, ധനേഷ് ആനന്ദ്, ഗിജു ജോണ്‍, റെബ മോണിക്ക തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്. സെവന്‍ത് ഡെയ്ക്ക് ശേഷം അഖില്‍ പോളും ടൊവിനോയും ഒരുമിക്കുന്ന ചിത്രമാണ് ഫോറന്‍സിക്. അഖിലും അനസ് ഖാനും ചേര്‍ന്നാണ് സംവിധാനം. അഖില്‍ ജോര്‍ജാണ് ഛായാഗ്രഹണം. ജെയ്ക്ക്സ് ബിജോയ് ആണ് സംഗീതം.
Post Your Comments