CinemaGeneralMollywoodNEWS

മോഹന്‍ലാല്‍ എന്നെ മറക്കാറില്ല വേഷം വിളിച്ചു തരും : ടിപി മാധവന്‍

നീണ്ട വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന ടിപി മാധവന്‍ ശ്രദ്ധേയമായ ഒട്ടേറെ വേഷങ്ങള്‍ സിനിമയില്‍ അവതരിപ്പിച്ചു കഴിഞ്ഞു

അറുപതുകളുടെ കാലഘട്ടത്തില്‍ തന്നെ സിനിമയില്‍ സജീവമായ നടനാണ്‌ ടിപി മാധവന്‍, ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍ ചെയ്ത അദ്ദേഹം അടുത്തിടെയായി ഗാന്ധി ഭവനില്‍ കഴിഞ്ഞതും അദ്ദേഹത്തിന്റെ ആരോഗ്യ നിലയുമായി ബന്ധപ്പെട്ട മോശം സാഹചര്യങ്ങളും സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

നീണ്ട വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന ടിപി മാധവന്‍ ശ്രദ്ധേയമായ ഒട്ടേറെ വേഷങ്ങള്‍ സിനിമയില്‍ അവതരിപ്പിച്ചു കഴിഞ്ഞു. സഹനടനായും.പ്രതിനായകനായും വില്ലനായുമൊക്കെ അനേകം സിനിമകളില്‍ വേഷമിട്ട ടിപി മാധവന്‍ അറുപത് മുതല്‍ക്കേ മലയാള സിനിമയില്‍ സജീവമാണ്. മലയാള സിനിമയുടെ  കാരണവര്‍ നടന്‍ മധുവാണ് ടിപി മാധവന് മികച്ച സിനിമകള്‍ നല്‍കിയിട്ടുള്ളത്. അത് പോലെ മോഹന്‍ലാല്‍ സിനിമകളില്‍ അദ്ദേഹത്തിന്റെ ശുപാര്‍ശയോടെ തനിക്ക് കഥാപാത്രങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് അടുത്തിടെ ഒരു ടെലിവിഷന്‍ ഷോയില്‍ സംസാരിക്കവേ  തുറന്നു പറയുകയാണ് ടിപി മാധവന്‍.

‘സിനിമയില്‍ എനിക്ക്  ഒരുപാടു നന്ദി പറയാനുള്ള വ്യക്തികളില്‍ ഒരാള്‍ മോഹന്‍ലാല്‍ ആണ്. അദ്ദേഹത്തിന്റെ മിക്ക സിനിമയിലും ഒരു വേഷം എനിക്ക് ഉണ്ടാകും, മാധവന്‍ ചേട്ടന് ഒരു റോള്‍ നല്‍കണമെന്ന് അദ്ദേഹം സംവിധായകനോട് പറഞ്ഞിട്ടാണ് ആ വേഷം എനിക്ക് ലഭിക്കുന്നത്. നന്ദി എന്ന വാക്കിനപ്പുറം മോഹന്‍ലാല്‍ എന്റെ സ്നേഹമാണ്’.

shortlink

Related Articles

Post Your Comments


Back to top button