CinemaLatest NewsMollywoodNEWS

വന്ദനം,ചിത്രം,താളവട്ടം എന്നി ചിത്രങ്ങലില്‍ ഹമ്മിംഗിന് പിറക്കില്‍ വിസ്മയം തീര്‍ത്ത ആ ശബ്ദം

കാതോടു കാതോരം' എന്ന പാട്ടാണ് ലതികയെ ആദ്യകാലത്ത് ഏറെ പ്രശസ്തി നേടികൊടുത്തത്.

 

മലയാള പ്രേക്ഷകരുടെ ഹൃദയത്തില്‍ എന്നും നിറഞ്ഞ് നില്‍ക്കുന്ന ഒരുപിടി ചിത്രങ്ങളായിരുന്നു വന്ദനം’ ‘ചിത്രം’, ‘താളവട്ടം’ഈ ദൃശ്യവിസ്മയങ്ങള്‍ക്ക് മാധുര്യം പകര്‍ന്നത്.പിന്നണിഗായികയായ ലതികയാണ്.മോഹന്‍ലാലിന്റെ വന്ദനത്തിലെ ‘ലാലാ.ലാലാ.. ലലലാ.. ലാലാ.’ എന്നു തുടങ്ങുന്ന ഹൃദയസ്പര്‍ശിയായ ഹമ്മിംഗും സിനിമാപ്രേമികളുടെ എക്കാലത്തെയും നൊസ്റ്റാള്‍ജിയയാണ്. ചിത്രം പുറത്തിറങ്ങി 30 വര്‍ഷം പൂര്‍ത്തിയാകുമ്പോഴും പുതിയ തലമുറയ്ക്ക് വരെ അത് ഏറെ പരിചിതമാണ് ‘വന്ദന’ത്തിലെ ഈ ഹമ്മിംഗിന് പിറക്കിലും ലതികയാണ്.ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് ഈ ഗാനങ്ങള്‍ സ്വീകരിച്ചത്.

എണ്‍പതുകളില്‍ പിന്നണിഗാനരംഗത്ത് ശ്രദ്ധേയമായ ലതിക മൂന്നുറിലധികം ചിത്രങ്ങളിലും പിന്നണി പാടിയിട്ടുണ്ട്. കാതോടു കാതോരം’ എന്ന പാട്ടാണ് ലതികയെ ആദ്യകാലത്ത് ഏറെ പ്രശസ്തി നേടികൊടുത്തത്. കാതോടു കാതോരം’ എന്ന ചിത്രത്തിലെ ‘ദേവദൂതര്‍ പാടി’, നീയെന്‍ സര്‍ഗസൗന്ദര്യമേ’ തുടങ്ങിയ ഗാനങ്ങളും ആലപിച്ചത് ലതിക ടീച്ചറാണ്. ‘ചിലമ്ബി’ലെ ‘താരും തളിരും’, ‘ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ട’ത്തിലെ ‘പൂ വേണം, പൂപ്പട വേണം’, വൈശാലിയിലെ ‘ദും ദും ദും ദുന്ദുഭിനാദം’, ‘അമര’ത്തിലെ ‘പുലരേ പൂങ്കോടിയില്‍’, ‘വെങ്കല’ത്തിലെ ഒത്തിരി ഒത്തിരി മോഹങ്ങള്‍’, പാതിമലരേ..’ തുടങ്ങിയ എവര്‍ഗ്രീന്‍ ഗാനങ്ങളെല്ലാം പാടിയത് ലതികയാണ്. മലയാളത്തില്‍ മാത്രമല്ല, തമിഴിലും നിരവധി ഗാനങ്ങാണ് ലതിക ടീച്ചര്‍ പാടിയിട്ടുണ്ട്. നീണ്ടകാലത്തെ ഇടവേളയ്ക്ക് ശേഷം ഗപ്പി’യിലെ ‘അതിരലിയും കരകവിയും പ്രവാഹമായ്.’ എന്ന ഗാനം പാടികൊണ്ട് സിനിമാസംഗീത ലോകത്തേക്ക് ലതിക ടീച്ചര്‍ തിരിച്ചുവരവു നടത്തിയിരുന്നു.തങ്ങള്‍ക്ക് മനോഹരമായ ഹമിംഗുകള്‍ സമ്മാനിച്ച ലതിക ടീച്ചറെ മലയാളികള്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.

shortlink

Related Articles

Post Your Comments


Back to top button