മലയാളി പ്രേക്ഷകരുടെ മുഴുവന്‍ സ്നേഹം ഏറ്റുവാങ്ങിയ താരമാണ് അവതാരികയായ മീരാ അനില്‍. താരത്തിന്റെ വിശേഷങ്ങളെല്ലാം വളരെ വേഗമാണ് ആരാധകര്‍ കീഴടക്കാറുള്ളത്.താരത്തിന്റെ പുതിയ വിശേഷമാണ് ഇപ്പോള്‍ ആരാധകരെ മുഴുവന്‍ ഞെട്ടിച്ചിരിക്കുന്നത്.ജീവിതത്തിലെ അടുത്ത ലക്ഷ്യം എന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മീര. ഒരു പ്രമുഖ മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറിച്ചല്‍ ഏഴുവര്‍ഷമായി കോമഡി സ്റ്റാറില്‍ ആങ്കറായി നില്‍ക്കുന്നതിനാലാണ് തനിക്ക് ഗിന്നസിന് അര്ഹതയുണ്ടെന്നതിനാല് അവാര്‍ഡിന് അപേക്ഷിച്ചിരിക്കുകയാണ് താരം. ഈയിടക്കാണ് താരത്തിന്റെ വിവാഹ നിശ്ചയം നടന്നത് .വിവാഹ നിശ്ചയ ചിത്രങ്ങളും വൈറലായിരുന്നു.
അവതരകയായി സ്റ്റേജ് ഷോകളിലും, ടെലിവിഷന്‍ ഷോകളിലും, അവാര്‍ഡ് നിശകളിലും തന്റേതായ ശൈലികൊണ്ട് പ്രേക്ഷക ഹൃദയത്തില്‍ ചേക്കേറാന്‍ താരത്തിന് കഴിഞ്ഞു . നിരവധി സ്റ്റേജ് ഷോകളിലൂടെയും ടെലിവിഷന്‍ പരിപാടികളിലൂടെയും ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ പ്രയങ്കരിയായ അവതാരകയായി മാറാന്‍ മീരയ്ക്ക് ഇതിനോടകം കഴിഞ്ഞു. ഇപ്പോള്‍ മലയാളത്തിലെ പ്രമുഖ ടെലിവിഷന്‍ പരിപാടിയുടെ ജീവനാഡിയായ് മീര മാറിക്കഴിഞ്ഞു. തന്റെ സ്വപ്നം ഉടന്‍ തന്നെ പൂവണിയുമെന്ന പ്രതീക്ഷയിലാണ് താരം. സിനിമയില്‍ അഭിനയിക്കുന്നതിനേക്കാള്‍ സ്നേഹവുംഅംഗീകാരവും തനിക്ക് ടെലിവിഷനില്‍ നിന്ന് കിട്ടുന്നുണ്ട് എന്നും കേരളം മുഴുവന്‍ തന്റെ ബന്ധുക്കളാണെന്നും താരം കൂട്ടിച്ചേര്‍ത്തു താരത്തിന്റെ വിശേഷം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
Post Your Comments