മഞ്ജു വാര്യര്‍ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമാണ് ചതുര്‍മുഖം. ഹൊറര്‍ ചിത്രമായിട്ടാണ് ചതുര്‍മുഖം എത്തുന്നത്. ചിത്രത്തിലെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. സിനിമയുടെ ഷൂട്ടിംഗിനിടയിലെ ഒരു വീഡിയോ ആണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയം. മഞ്ജു വാര്യര്‍ തമ്പാന്നൂര്‍ ബസ് സ്റ്റാൻഡില്‍ നിന്ന് കെഎസ്ആര്‍ടിസി ബസിലേക്ക് ചാടിക്കയറുന്നതാണ് വീഡിയോയിലുള്ളത്.
തമ്പാന്നൂര്‍ ബസ് സ്റ്റാൻഡില്‍ മഞ്ജു വാര്യരെ കണ്ടപ്പോള്‍ യാത്രക്കാരൊക്കെ പെട്ടെന്ന് ഞെട്ടി. ഷൂട്ടിംഗ് സാമഗ്രികള്‍ ഉണ്ടായിരുന്നെങ്കിലും മഞ്ജു വാര്യര്‍ എത്തുമെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. പെട്ടെന്നാണ് ഒരു കാര്‍ എത്തുകയും മഞ്ജു വാര്യര്‍ ഇറങ്ങുകയും ചെയ്‍തത്. ഓടിവന്ന് കെഎസ്ആര്‍ടിസി ബസ്സിലേക്ക് ചാടിക്കയറുകയായിരുന്നു. മഞ്ജു വാര്യരെ തിരിച്ചറിഞ്ഞപ്പോള്‍ യാത്രക്കാര്‍ക്കും സന്തോഷം. രഞ്ജിത്ത് കമല ശങ്കര്‍, സലീല്‍ വീ എന്നിവര്‍ ചേര്‍ന്നാണ് സിനിമ സംവിധാനം ചെയ്യുന്നത്.
Post Your Comments