തെന്നിന്ത്യൻ സിനിമയിലെ ആക്ഷൻ രാജാവാണ് അർജുൻ സർജ. മാസ്മരികമായ ആക്ഷൻ രംഗങ്ങളിലൂടെ ആരാധകരെ ത്രസിപ്പിക്കുന്ന അർജുൻ നിർമ്മാതാവും സംവിധായകനുമാണ്. തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലൂടെ ശ്രദ്ധ നേടിയ താരം അടുത്തിടെ ദിലീപ് നായകനായ ജാക്ക് ഡാനിയലിലും ശ്രദ്ധേയ വേഷം അവതരിപ്പിച്ചിരുന്നു. 1981-ൽ സിംഹദ മാരി സൈന എന്ന സിനിമയിൽ ബാലതാരമായി തുടങ്ങിയ അദ്ദേഹം ഇതിനകം 150-ലേറെ സിനിമകളിൽ അഭിനയിച്ചുകഴിഞ്ഞിട്ടുണ്ട്. പതിനൊന്നോളം സിനിമകൾ സംവിധാനം ചെയ്യുകയും നിരവധി സിനിമകൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. നടി നിവേദിതയാണ് അദ്ദേഹത്തിന്റെ ഭാര്യ. ഐശ്വര്യ, അഞ്ജന എന്ന രണ്ടുമക്കളുമുണ്ട് അദ്ദേഹത്തിന്. മകൾ ഐശ്വര്യ അർജുൻ 2013-ൽ നായികയായി അരങ്ങേറി. 2018-ൽ പ്രേമ ബാരാ എന്ന കന്നഡ സിനിമയിലൂടെ ഐശ്വര്യ ഏറെ ശ്രദ്ധിക്കപ്പെട്ടു. നിരവധി സിനിമകളാണ് ഇപ്പോൾ ഐശ്വര്യയുടേതായി ഒരുങ്ങുന്നത്.
രണ്ട് സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും ഇൻസ്റ്റയിൽ രണ്ടരലക്ഷത്തിലേറെ ഫോളോവേഴ്സുണ്ട് ഈ താരപുത്രിക്ക്. ഗ്ലാമർ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് താരം ഇൻസ്റ്റയിൽ സജീവമാണ്. അതോടൊപ്പം കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും താരം ഇൻസ്റ്റയിൽ ഷെയർ ചെയ്യാറുണ്ട്. തനിക്കെല്ലാം കുടുംബമാണെന്നാണ് താരം ഇൻസ്റ്റയിൽ അച്ഛനും അമ്മയ്ക്കുമൊപ്പം പങ്കുവെയ്ക്കുന്ന ചിത്രങ്ങളിലൂടെ പറയുന്നത്. അച്ഛനും അമ്മയും നായകനും നായികയുമാണ്. താരകുടുംബം തന്നെയാണ് ഐശ്വര്യയുടേത്.
അച്ഛൻ അർജുനോടൊപ്പം നിരവധി ചിത്രങ്ങൾ ഇൻസ്റ്റയിൽ താരം പങ്കുവയ്ക്കാറുണ്ട്. അച്ഛയാണ് തനിക്കെല്ലാം എന്നും താരം ചിത്രങ്ങളിൽ കുറിക്കാറുണ്ട്. അച്ഛനോടൊപ്പം ഒരു ചിത്രത്തിൽ അഭിനയിക്കാനുമൊരുങ്ങുകയാണ് ഐശ്വര്യ. ലണ്ടനിൽ ബർമിംഗ്ഹാം സർവ്വകലാശാലയിൽ നിന്ന് ഫാഷൻ ഡിസൈനിൽ ബിരുദം നേടിയ താരം ഏറെ വ്യത്യസ്തമായ ഫാഷൻ പരീക്ഷണങ്ങൾ നടത്താറുമുണ്ട്. .അച്ഛനാണ് തനിക്ക് വഴിവിളക്കെന്ന് താരം വെളിപ്പെടുത്തിയിട്ടുമുണ്ട്. ആദ്യ സിനിമയുടെ പ്രസ് മീറ്റിൽ തന്നെ അച്ഛൻ തെളിച്ച പാതയിലൂടെ നടക്കാനാണ് തനിക്കിഷ്ടമെന്ന് താരം പറഞ്ഞത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
Post Your Comments