ബിഗ് ബോസ് വീട്ടില്‍ അത്ര പ്രതീക്ഷിക്കാത്ത ഒരു ശത്രുതയാണ് നോമിനേഷന്‍ എപ്പിസോഡില്‍ പുറത്തുവന്നത്. ചെറുപ്പക്കാരില്‍ ശ്രദ്ധേയരായ രണ്ടുപേര്‍ തമ്മിലാണ് പോര്. ഫുക്രുവും അലക്‌സാന്‍ഡ്രയുമാണ് നേര്‍ക്കുനേരുള്ളത്. ഇതുവരെയുള്ള എപ്പിസോഡുകളിലൊന്നും ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ പ്രേക്ഷകര്‍ക്ക് കഴിഞ്ഞില്ലെങ്കിലും ഇവര്‍ക്കിടയില്‍ വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തിരുന്നു.
നോമിനേഷന്‍ പ്രക്രിയയില്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ എത്തിയപ്പോഴായിരുന്നു ഈ പ്രശ്‌നം പുറത്തെത്തിയത്. ഫുക്രു നോമിനേറ്റ് ചെയ്തവരില്‍ സ്ഥിരം ശത്രു എലീനയ്‌ക്കൊപ്പം സാന്‍ഡ്രയുടെ പേരും ഉണ്ടായിരുന്നു. വ്യക്തിപരമായ കാര്യങ്ങള്‍ കൊണ്ടു തന്നെയാണ് സാന്‍ഡ്രയുടെ പേര് നിര്‍ദേശിക്കുന്നതെന്ന് ഫുക്രു വെളിപ്പെടുത്തി. സാന്‍ഡ്രയുടെ ചില സമയത്തുള്ള പെരുമാറ്റം തന്നെ വേദനിപ്പിക്കുന്നുണ്ടെന്നും സാന്‍ഡ്രയുമായി യോജിച്ചു പോകാന്‍ സാധിക്കില്ല എന്നുമായിരുന്നു ഫുക്രുവിന്റെ വാക്കുകള്‍.
സാന്‍ഡ്ര നോമിനേറ്റ് ചെയ്തവരില്‍ രജിത് കുമാറിന്റെ പേരിനൊപ്പം ഫുക്രുവിന്റെ പേരും നിര്‍ദേശിക്കുകയായിരുന്നു. ഫുക്രുവിന് പെട്ടെന്ന് ദേഷ്യം വരുമെന്നും ഒരു കാര്യം പറഞ്ഞാല്‍ അത് കേള്‍ക്കുന്നതിന് മുന്‍പേ പ്രതികരിക്കുമെന്നും സാന്‍ഡ്ര കുറ്റപ്പെടുത്തി. ഫുക്രുവിന്റെ ഈ പ്രകൃതമാണ് നോമിനേഷനിലേക്ക് നിര്‍ദേശിക്കാന്‍ കാരണമായി പറഞ്ഞത്.
ഇതോടെ ഇരുവര്‍ക്കുമിടയില്‍ ഇതുവരെ ശ്രദ്ധിക്കാതിരുന്ന ഒരു ഉള്‍പ്പോരാണ് വെളിപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ പ്രശ്‌നങ്ങളാണ് നോമിനേഷനിലേക്ക് എത്തിപ്പെട്ടതെന്ന് വ്യക്തമാണ്. എങ്കിലും കാരണം ഇപ്പോഴും അവ്യക്തമായി തുടരുന്നു
Post Your Comments