GeneralLatest NewsMollywoodNEWSWOODs

സ്ഥിരം ക്‌ളീഷേ ലുക്കുകളുടെ അതിര്‍വരമ്പുകളെയൊക്കെ ഭേദിച്ച കാസ്റ്റിംഗ് അഞ്ചാം പാതിരയിലെ ‘ഉണ്ണിമായ’; സിനിമാപ്രേക്ഷകയുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു

കുഞ്ചാക്കോ ബോബനെ നായകനാക്കി മിഥുന്‍ മാനുവല്‍ ഒരുക്കിയ അഞ്ചാം പാതിര പ്രേക്ഷകരുടെ മികച്ച പ്രതികരണങ്ങൾ ഏറ്റുവാങ്ങി വിജയകരമായി പ്രദർശനം തുടരുന്നു. ചിത്രത്തിലെ ഉണ്ണിമായയുടെ അഭിനയത്തെ പ്രശംസിച്ച് രജിഷ കെ. രാജന്‍ എന്ന പ്രേക്ഷക എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.

കുഞ്ചാക്കോ ബോബനെ നായകനാക്കി മിഥുന്‍ മാനുവല്‍ ഒരുക്കിയ അഞ്ചാം പാതിര പ്രേക്ഷകരുടെ മികച്ച പ്രതികരണങ്ങൾ ഏറ്റുവാങ്ങി വിജയകരമായി പ്രദർശനം തുടരുന്നു. ചിത്രത്തിലെ ഉണ്ണിമായയുടെ അഭിനയത്തെ പ്രശംസിച്ച് രജിഷ കെ. രാജന്‍ എന്ന പ്രേക്ഷക എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. സിനിമയില്‍ ഏറ്റവും കൃത്യതയോടെ ചെയ്ത കാസ്റ്റിംഗ് ഉണ്ണിമായയതുടേതാണെന്നും പണ്ടത്തെ ക്‌ളീഷേ ലുക്കുകളുടെ അതിര്‍വരമ്പുകളെയൊക്കെ ഭേദിച്ച കാസ്റ്റിംഗാണിതെന്നും കുറിപ്പില്‍ രജിഷ പറയുന്നു.

കുറിപ്പിന്റെ പൂർണരൂപം………….

എടി.. അഞ്ചാം പാതിരാ കണ്ടു ഇന്നലെ.. കൊള്ളായിരുന്നു പടം !’

‘ആഹ്.. ഞാന്‍ പറഞ്ഞില്ലേ കിടു ആണ് .. എനിക്ക് നല്ലോണം ഇഷ്ടായി.. ‘

‘അതെ അതെ കിടു ഒക്കെ തന്നെ.. പക്ഷെ ആ പോലീസ് കാരിക്ക് പകരം വേറെ ആളായിരുന്നേല്‍ ഇതിലും കളര്‍ ആയേനെ.. ‘

‘ഏഹ് അതെന്താ അങ്ങനെ തോന്നിയെ..ഉണ്ണിമായയുടെ അഭിനയം ഇഷ്ടപെട്ടില്ലേ? ‘

‘അഭിനയത്തിന്റെ അല്ലാടി.. ഒരു ലുക്ക് പോര അവളുടെ.. പോലീസ് കാരി എന്നൊക്കെ പറയുമ്പോ.. ‘

‘ഓഹ് ലത്.. ഇച്ചിരി നിറമൊക്കെ ഉള്ള മോഡേണ്‍ ലുക്ക് ഉള്ള വടിവൊത്ത.. നമ്മടെ ലെനയെ ഒക്കെ പോലുള്ള ആരേലും വേണായിരിക്കും അല്ലെ.. ‘

‘ആഹ് ആഹ് അതെന്നെ.. എക്‌സാറ്റ്‌ലി !’

ഹ, അതിപ്പോ അങ്ങനെയാണ് മലയാള സിനിമ എത്ര മാറിയെന്നു പറഞ്ഞാലും വര്ഷങ്ങളായി മലയാള സിനിമ പ്രേക്ഷകരില്‍ ഉണ്ടാക്കിയെടുത്ത പലതും ഇനിം മാറിയിട്ടില്ല..
അതിലൊന്നു മാത്രാണ് Look ! അഥവാ ലുക്ക്
വര്ഷങ്ങളായിട്ടു സിനിമ കാണിച്ചു തന്ന.. പഠിപ്പിച്ചു തന്ന ചില ലുക്കുകള്‍ !

ഒരു നടനും നടിക്കും അമ്മയ്ക്കും അയല്കാരിക്കും വില്ലനും പോലീസ്‌കാരനും റേപ്പിസ്റ്റിനും ഒക്കെ വേണ്ട ചില ലുക്ക് ഉണ്ട്.. അതിപ്പോഴും കുറെയൊക്കെ മാറാതെ നില്പുണ്ട് (മാറി തുടങ്ങിയെങ്കിലും )

വെളുത്തു നല്ല ഫിറ്റ് ബോഡിയോക്കെ ഉള്ള ഒരാളെ കാണുമ്പോ ഉള്ള പ്രയോഗമുണ്ട്.. നിന്നെ കാണാന്‍ ഒരു സിനിമ നടന്‍ ലുക്ക് ഉണ്ടെന്ന്..

അല്ലേല്‍ നല്ല കണ്ണുകളും വടിവൊത്ത ശരീരവും വെളുത്ത നിറവും ഒക്കെ ഉള്ള പെണ്ണിനെ കാണുമ്പോ ശോ !സിനിമ നടിയെ പോലെ തന്നെ കാണാന്‍ എന്നുള്ള പറച്ചില്‍..

ഇതിനൊക്കെ കാരണം സിനിമകള്‍ കാണിച്ചു തന്ന ക്‌ളീഷേ ലൂക്കുകള്‍ ആണ്..
മോഹന്‍ലാലിനെ പോലെ.. മമ്മൂട്ടിയെ പോലെ.. കുഞ്ചാക്കോ ബോബനെ.. പ്രിത്വിരാജ്‌നെ.. ദുല്‍ഖുറിനെ.. ഒക്കെ പോലെയാണെന്നാണ് ഒരു സിനിമ നടനെ പോലെ ഉണ്ട് നിന്നെ കാണാന്‍ എന്ന് പറയുന്നതിന്റെ അര്‍ത്ഥം..
അല്ലാതെ വിനായകനെയോ ഇന്ദ്രന്‍സിനെയോ ഹരിശ്രീ അശോകനെ പോലെയോ ആണെന്നല്ല..

നടിമാരുടെ കാര്യത്തിലും ഇത് തന്നെയാണ് ഏറെക്കുറെ..
ഇപ്പോഴും ഒരു വല്യ പ്രേക്ഷക സമൂഹമെങ്കിലും പഴയ ആ ക്‌ളീഷേ ലുക്കില്‍ നിന്ന് പുറത്തെത്തിയിട്ടില്ല എന്നത് തന്നെയാണ് ഇതൊക്കെ പറഞ്ഞു തരുന്നത് !
പണ്ടത്തെ കാലത്തെ സിനിമകളില്‍ നിന്നും മലയാള സിനിമകള്‍ ഒത്തിരി ദൂരെ വന്നെങ്കിലും…

അപ്പോള്‍ പറഞ്ഞു വന്നത് അഞ്ചാം പാതിരായും ഉണ്ണിമയായും ആണ്..
അതില്‍ ഏറ്റവും പെര്‍ഫെക്ട് ആയിട്ട് തോന്നിയ കാസ്റ്റിംഗും പുള്ളികാരിയുടെ ആണ്.
ഒരു സാധാരണ പോലീസ്‌കാരി. നമുക്ക് ഇടയില്‍ നിന്നും വന്ന ഒരാള്‍..
ആ സിനിമയുടെ ഓരോ ഘട്ടത്തിലും അവരുടെ മുഖത്തു മിന്നി മറയുന്ന ഭാവങ്ങളുണ്ട്..

മേലുദ്യോഗസ്ഥന്റെ വഴക്ക് കേള്‍ക്കേണ്ടി വരുമ്പോള്‍ ഉണ്ടാവുന്ന സങ്കടവും, പ്രശ്‌നങ്ങള്‍ക്കിടയില്‍ ചായ കൊണ്ട് തരുന്ന പോലീസ് കാരിയെ നോക്കി പുഞ്ചിരിക്കുന്നതും, കൂടെ വര്‍ക്ക് ചെയ്യുന്ന ആളുടെ കുടുംബത്തെ കുറിച് പറയുമ്പോഴും, നിസ്സഹായ അവസ്ഥയും ഒക്കെ അത്രയും ഭംഗിയോടെ നാച്ചുറല്‍ ആയാണ് ഉണ്ണിമായ എന്ന അഭിനേത്രിയുടെ മുഖത്തു വന്നു പോയത് !

അതുകൊണ്ട് സുഹൃത്തേ… ഇതിലും കളറൊന്നും ആ പോലീസ്‌കാരിക്ക് ഒരു വെളുത്ത മുഖമായത് കൊണ്ട് സംഭവിക്കുമെന്നും വിശ്വസിക്കുന്നില്ല.. !

വളരട്ടെ ! സിനിമയും പ്രേക്ഷക സമൂഹവും പണ്ടത്തെ ക്‌ളീഷേ ലുക്കിന്റെ അതിര്‍വരമ്പുകളെയൊക്കെ ഭേദിച്ചങ്ങനെ മുന്നോട്ട് മുന്നോട്ട് പോവട്ടെ!

shortlink

Related Articles

Post Your Comments


Back to top button