രണ്ടാം ഘട്ട എലിമിനേഷൻ പൂർത്തി ആയപ്പോൾ സോമദാസ് ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തായി. ആരോഗ്യപരമായ കാരണങ്ങളാണ് താരം ഇപ്പോൾ പുറത്താകാൻ കാരണം ആയത്. വെഡിങ് ആനിവേഴ്സറി സന്തോഷം മറ്റ് മത്സരാർത്ഥികളോട് പങ്ക് വയ്ക്കുകയും ശേഷം ഭാര്യ സുജിക്കായി വളരെ മനോഹരമായ റൊമാന്റിക് ഗാനവും സോമദാസ് പാടി നൽകിയിരുന്നു. ഇതിനുശേഷമാണ് സോമുവിനെ കൺഫെഷൻ റൂമിലേക്ക് ബിഗ് ബോസ് വിളിച്ചു വരുത്തിയത്.
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് ബിഗ് ബോസ് ഹൗസിലെ ഡോക്ടറുടെ നിർദ്ദേശപ്രകാരമാണ് സോമുവിനെ ചില പരിശോധനകൾക്ക് വിധേയനാക്കിയത്. പരിശോധനയ്ക്ക് ശേഷമാണ് താരത്തിന് രക്തസമ്മർദ്ദം കൂടുതൽ ആണെന്ന വിവരം ഡോക്ടർ അറിയിക്കുന്നത്.
കൺഫെഷൻ റൂമിൽ നിന്നും പുറത്തിറങ്ങിയ സോമു വിവരം മറ്റുള്ളവരെ അറിയിക്കുന്നു. ഇതിനുശേഷമാണ് വീണ്ടും ബിഗ് ബോസ് സോമുവിനെ വിളിക്കുന്നത്. രക്തസമ്മർദ്ദം, ഹൈപ്പർ ഗ്ലൈസീമിയ, പ്രമേഹം, കൊളസ്ട്രോൾ എന്നിവയിൽ അനിയന്ത്രതീതമായ വ്യതിയാനം കാണപെട്ടുവെന്നും, മികച്ച ചികിത്സ അനിവാര്യമെന്നും ബിഗ് ബോസ് സോമുവിനെ അറിയിക്കുന്നു. ഷോയുടെ നിയമവും , രീതിയും നിങ്ങളെ ആരോഗ്യപരമായി ബാധിക്കുമെന്നും, പെട്ടെന്ന് ചികിത്സ ആവശ്യമാണ് പുറത്തുപോകുന്നതാണ് ഉചിതമെന്നും വ്യക്തമാക്കുന്നു. ബിഗ്ബോസിന്റെ നിർദ്ദേശപ്രകാരമാണ് സോമു വീട്ടിൽ നിന്നും പുറത്തേയ്ക്ക് പോകുന്നത്.
ബിഗ് ബോസ് വീട്ടിൽ സോമു നടത്തിയ തുറന്നുപറച്ചിലുകൾക്ക് ശേഷം ആദ്യ ഭാര്യ അദ്ദേഹത്തിന് എതിരെ രംഗത്ത് വന്നിരുന്നു. മുൻ ഭാര്യയുടെ വെളിപ്പെടുത്തലുകൾ ശരിയാണെങ്കിൽ താരത്തിന് വിവാദങ്ങൾ നേരിടേണ്ടിവരുമെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. അതേസമയം പുറത്തുപോകുന്നത് ഓർത്ത് വിഷമിക്കേണ്ടെന്നും , താരത്തിന് മികച്ച ഓഫറുകൾ ആണ് ബിഗ് ബോസിൽ നിന്നും പുറത്തെത്തിയാൽ കാത്തിരിക്കുന്നതെന്നും സഹതാരങ്ങൾ പറഞ്ഞു.
Post Your Comments