
‘ നിവേദ്യം’ ചിത്രത്തിലൂടെ മലയാളത്തിന്റെ പ്രിയങ്കരിയായ നടി ഭാമ വിവാഹിതയാകുന്നു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യത്തില്‍ താരം പങ്കുവച്ചു. ബിസിനസുകാരനായ അരുണാണ് വരന്. അനുശ്രീ, മാളവിക മേനോന്, പ്രിയങ്കനായര്‍ തുടങ്ങി സിനിമാ രംഗത്തെ നിരവധി പേര് ആശംസകള്‍ നേര്‍ന്നു.
ചെന്നിത്തല സ്വദേശിയാണ് അരുണ്‍. ഭാമയുടെ സഹോദരിയുടെ ഭര്‍ത്താവിന്റെ സുഹൃത്തും സഹപാഠിയുമാണ് അരുണ്‍. കുടുംബങ്ങള്‍ തമ്മിലുള്ള സൗഹൃദമാണ് വിവാഹത്തിലെത്തിയതെന്നും വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച വിവാഹമാണെന്നും നേരത്തെ ഒരു അഭിമുഖത്തില്‍ ഭാമ പറഞ്ഞിരുന്നു.
ജനുവരിയിലാണ് വിവാഹം. വിവാഹവും മെഹന്തിചടങ്ങും ഭാമയുടെ ജന്മനാടായ കോട്ടയത്തുവച്ചായിരിക്കും നടക്കുക. സിനിമാ പ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കുമായുള്ള വിവാഹസല്‍ക്കാരം കൊച്ചിയിലായിരിക്കും.
Post Your Comments