CinemaGeneralLatest NewsMollywoodNEWS

ത്രില്ലർ ചിത്രവുമായി രാജീവ് രവിയും ആസിഫ് അലിയും ഒന്നിക്കുന്നു

കേരളത്തിലും രാജസ്ഥാനിലുമായി നടക്കുന്ന ചിത്രീകരണം ഫെബ്രുവരി അവസാനത്തോടെ പൂര്‍ത്തിയാകും.

പ്രമുഖ ഛായാഗ്രഹകനും സംവിധായകനുമായ രാജീവ് രവിയും ആസിഫ് അലിയും ആദ്യമായി ഒന്നിക്കുന്ന പൊലീസ് ത്രില്ലർ ‘കുറ്റവും ശിക്ഷയും’ റിപ്പബ്ലിക് ദിനത്തിന് ചിത്രീകരണം ആരംഭിക്കും. കേരളത്തിലും രാജസ്ഥാനിലുമായി നടക്കുന്ന ചിത്രീകരണം ഫെബ്രുവരി അവസാനത്തോടെ പൂര്‍ത്തിയാകും.

ഫിലിംറോള്‍ പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ അരുണ്‍കുമാര്‍ വി.ആര്‍.നിർമിക്കുന്ന ചിത്രത്തില്‍ ആസിഫ് അലിയെ കൂടാതെ സണ്ണിവെയ്ന്‍, അലന്‍സിയര്‍, ഷറഫുദ്ദീന്‍, സെന്തില്‍ എന്നിവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിവിന്‍ പോളി നായകനാകുന്ന ബിഗ് ബജറ്റ് പിരീഡ് സ്റ്റോറിയായ ‘തുറമുഖ’ത്തിന്റെ പോസ്റ്റ് പ്രൊഡക്‌ഷന്‍ പൂര്‍ത്തിയാക്കിയാണ് രാജീവ് രവി ഈ ചിത്രത്തിലേയ്ക്ക് പ്രവേശിക്കുന്നത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സിബി തോമസിന്റേതാണ് കഥ. മാധ്യമപ്രവര്‍ത്തകനായ ശ്രീജിത്ത് ദിവാകരനും സിബിതോമസും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button