
മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ വ്യത്യസ്ത വേഷങ്ങളിലൂടെ കടന്നു കയറിയ താരമാണ് ആസിഫലി താരത്തിന്റെ അഭിനയത്തില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍ക്ക് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്.താരത്തിന്റെ നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ജിസ് ജോയ്. സണ്‍ഡേ ഹോളിഡേ എന്ന ഹിറ്റ് ചിത്രം ഷൂട്ട് ചെയ്തപ്പോഴുണ്ടായ അനുഭവാണ് ഇപ്പോള്‍ പ്രേക്ഷകരോട് പങ്കുവയ്ക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്. സണ്‍ഡേ ഹോളിഡേയില്‍ ഒരു ഗാനചിത്രീകരണത്തിനിടെ കണ്ണൂരിലെ പ്രശസ്തമായ ഡ്രൈവ് ഇന്‍ ബീച്ചില്‍ വെച്ചുണ്ടായ അനുഭവമാണ് സംവിധായകന് തുറന്ന് പറഞ്ഞിരിക്കുന്നത്. സ്വന്തം വാഹനവുമായി എത്തിയ ജിസ് ജോയുടെ വാഹനം ബീച്ചിലൂടെ ഓടിക്കുവാനായി ആസിഫ് അലി ചോദിച്ചു. താരത്തിനൊപ്പം ജിസ് ജോയിയും കയറി. ഒപ്പം നായിക അപര്‍ണ മുരളിയും അമ്മയും അതിന് ശേഷം സംഭവിച്ചത്
അപര്‍ണയോട് സീറ്റ് ബെല്റ്റിടുവാന് ആസിഫ് അലി ആവശ്യപ്പെട്ടപ്പോള്‍ താനത്ര കാര്യമായി എടുത്തില്ലെന്നും എന്നാല്‍ പിന്നീട് സ്പീഡു കൂട്ടിയുള്ള ആസിഫ് അലിയുടെ ഡ്രൈവിംഗ് അനുഭവത്തില്‍ ഞെട്ടിപ്പോയെന്നുമാണ് ജിസ് ജോയി വെളിപ്പെടുത്തുന്നത്. ഏതായാലും അന്നത്തോടെ ഒരു പാഠം താന്‍ പഠിച്ചു അത് വണ്ടി ഭ്രാന്തന്മാര്ക്ക് ഒരിക്കലും ഇങ്ങനെയുള്ള സ്ഥലത്ത് വാഹനം നല്‍കരുതെന്ന പാഠമായിരുന്നു. കൗമുദി ടിവിയോടാണ് ജിസ് ജോയി മനസ്സു തുറന്നത്.താരത്തിനെക്കുറിച്ചുള്ള തുറന്നു പറിച്ചില്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
Post Your Comments