കങ്കണയെ നായികയാക്കി ബോളിവുഡ് സംവിധായിക അശ്വിനി തിവാരി സംവിധാനം ചെയ്യുന്ന ചിത്രമാണ് പങ്ക. ചിത്രത്തിന്റെ പ്രമോഷന് പരിപാടികള്‍ക്കിടെ കങ്കണ സി.എ.എയെ അനുകൂലിച്ചു കൊണ്ടും ജെ.എന്‍.യു വിദ്യാര്‍ത്ഥികളെ വിമര്‍ശിച്ചു കൊണ്ടും പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇത് വലിയ ചര്‍ച്ചക്കും വിവാദത്തിനും തിരികൊളുത്തിയ സന്ദര്‍ഭത്തില്‍ താന്‍ അഭിനേതാക്കളെ അവരുടെ വ്യക്തിപരമായ നിലപാടു നോക്കിയല്ല കാസ്റ്റ് ചെയ്യാറെന്നും അവരുടെ കഴിവിനാണ് എപ്പോഴും പ്രാമുഖ്യം എന്നും വ്യക്തമാക്കിയിരിക്കുകയാണ് സംവിധായിക അശ്വിനി.
‘ കാസ്റ്റിംഗിന്റെ കാര്യത്തില്‍ ഞാന്‍ ഓരോരുത്തരുടെയും അഭിനയിക്കാനുള്ള കഴിവിനാണ് പ്രാമുഖ്യം കൊടുക്കാറ്. കങ്കണയും സ്വരയും റിച്ച ചന്ദയുമെല്ലാം അസാമാന്യ അഭിനേതാക്കളാണ്. ഇവരുടെ രാഷ്ട്രീയ നിലപാട് എന്താണ് എന്നതിനെക്കാള്‍ ഞാന്‍ അതിനാണ് പ്രാമുഖ്യം നല്‍കുന്നത്. ഓഫ് സ്രകീനില് അവരെങ്ങനെയാണ് എന്ന് ആലോചിച്ചിരുന്നാല്‍ ആ കഥാപാത്രങ്ങളെ സൃഷ്ടിക്കാനോ അവരുടെ മികച്ച പ്രകടനം പുറത്തെത്തിക്കാനോ സാധിക്കില്ല,’ അശ്വിനി തിവാരി ഐ.എ.എന്‍.എസിനോട് പറഞ്ഞു.
Post Your Comments