ടെലിവിഷന്‍ രംഗത്തെ പ്രമുഖ അവതാരകമാരില്‍ ഒരാളാണ് ആര്യ. മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസിലെ മത്സരാര്‍ത്ഥികളില്‍ ഒരാള്‍ കൂടിയായ ആര്യ ഷോയില്‍ തുറന്നു പറയുന്ന കാര്യങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഓരോ താരങ്ങളും ഈ ഷോയില്‍ വന്നതോടെ മിസ് ചെയ്യുന്ന കാര്യങ്ങള്‍ പങ്കുവച്ചിരുന്നു. മഞ്ജു പത്രോസിന് കുഞ്ഞിനെയാണ് ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത്.
”ഗര്‍ഭിണിയായിരുന്നപ്പോള്‍ ഒരുപാട് ബുദ്ധിമുട്ടുകളിലൂടെയാണ് കടന്ന് പോയത്. എന്റെ മകന് അത്രയും പാവമാണ്. ഇവിടെ വന്നപ്പോഴാണ് അവനെ വലുതായി മിസ് ചെയ്യുന്നുണ്ടെന്നും” മഞ്ജു കരഞ്ഞുകൊണ്ട് പറഞ്ഞു. എനിക്കെന്റെ കൊച്ചിനെ കാണണമെന്നും മഞ്ജു പറയുന്നു. രജിത്ത് തന്റെ നല്ല സുഹൃത്തുക്കളെ, വിദ്യാര്‍ഥികള്‍ എല്ലാവരെയുമാണ് മിസ് ചെയ്യുന്നത്.
എന്നാല്‍ മൂന്ന് പേരെയാണ് എനിക്ക് മിസ് ചെയ്യുന്നതെന്ന് ആര്യ പറയുന്നു. എന്റെ അച്ഛന്, (മരിച്ചിട്ട് ഒരു വര്‍ഷമായി എങ്കിലും കരഞ്ഞ് പോവും). പിന്നെ കുഞ്ഞിനെയാണ്, മൂന്നാമത്തെ വ്യക്തി എന്റെ ജാന്‍ ആണ്. എന്റെ കുഞ്ഞിനെ ഏറ്റവും അധികം സ്നേഹിക്കുന്നത് അദ്ദേഹമാണ്. ഇവിടെ നിന്ന് ഇറങ്ങുമ്ബോള്‍ നിങ്ങള്‍ക്ക് എല്ലാവരും മനസിലാവും. അദ്ദേഹത്തിന്റെ സ്വകാര്യത മാനിച്ച് പേര് പറയുന്നില്ലെന്നും ആര്യ വ്യക്തമാക്കി.
Post Your Comments