മലയാളത്തിലെ പ്രഗല്ഭ നടി സുകുമാരിയെക്കൊണ്ട് ഏറ്റവും കൂടുതല്‍ റീ ടേക്ക് എടുപ്പിച്ച സംവിധായകനാണ് അടൂര്‍ ഗോപാലകൃഷ്ണനെന്നു നടന് ബാബു നമ്പൂതിരി വ്യക്തമാക്കുന്നു, അനായാസം ക്യാമറയ്ക്ക് മുന്നില്‍ നിന്ന് അഭിനയിക്കുന്ന സുകുമാരിയെ കൊണ്ട് മറ്റൊരു സംവിധായകനും ഇത്രയും ടേക്കുകള്‍ എടുപ്പിച്ചിട്ടുണ്ടാകില്ലെന്നും ഒരു പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കവേ ബാബു നമ്പൂതിരി തുറന്നു പറയുന്നു
ഞാനും സുകുമാരി ചേച്ചിയും ഭാര്യ ഭര്ത്താക്കന്മാരായി അഭിനയിക്കുന്ന ഒരു സിനിമ, അതില്‍ സുകുമാരി ചേച്ചിയുടെ ഡയലോഗ് റെന്ററിംഗിന്റെ കാര്യത്തില്‍ അടൂര്‍ സാറിനു എതിരഭിപ്രായം ഉണ്ടായിരുന്നു. സുകുമാരി ചേച്ചിയുടെ ഡയലോഗ് പ്രസന്റേഷന് എപ്പോഴും ഒരു പ്രത്യേക സ്റ്റൈല്‍ ഉണ്ടായിരുന്നു,അത് അദ്ദേഹത്തിന് ഒന്ന് മാറ്റി കിട്ടണം. അതിനു വേണ്ടി അത്രത്തോളം ടേക്കാണ് എടുത്തത്. അപ്പോഴേക്കും ചേച്ചിയുടെ ശബ്ദമോക്കെ ഇടറി തുടങ്ങി, ചേച്ചിയുടെ കണ്ണില്‍ വെള്ളം നിറഞ്ഞു, അത് അഭിനയിക്കുന്നതല്ല ലൈവായിരുന്നു, കാരണം ഇങ്ങനെയൊരു അനുഭവം ചേച്ചിക്ക് അതിനു മുന്‍പ് ഉണ്ടായിട്ടുണ്ടോ അതിനു ശേഷമുണ്ടായിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല കാരണം ഇത്രയും അനുഭവ സമ്പത്തുള്ള ഒരു നടിയോട് “പോരാ പോരാ തെറ്റാണ് ശരിയല്ല ഇത്, എന്താ ശ്രദ്ധിക്കാഞ്ഞിട്ടല്ലേ”, എന്ന് കൊച്ചു കുട്ടികളോട് ചോദിക്കുന്നത് പോലെ അടൂര്‍ സാര്‍ സുകുമാരി ചേച്ചിയോട് ചോദിച്ചു, അത് കഴിഞ്ഞു അദ്ദേഹത്തിന് ഇഷ്ടപ്പെട്ടിട്ടോ ഇഷ്ടപ്പെടാതെയോ എന്തോ ഒരെണ്ണം ഓക്കേ എന്ന് പറഞ്ഞു അത് നിര്‍ത്തേണ്ട ഒരു ഘട്ടം വന്നു, അതിനു ഞാന്‍ ദൃക്സാക്ഷിയായിരുന്നു, എന്നെയും ഈ കാര്യത്തില്‍ അദ്ദേഹം ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ട്. ബാബു നമ്പൂതിരി വ്യക്തമാക്കുന്നു.
Post Your Comments