
ഫഹദ് ഫാസിലിനെ നായകനാക്കി പിതാവ് ഫാസിലൊരുക്കിയ ചിത്രമാണ് കൈയെത്തും ദൂരത്ത്. ചിത്രത്തിൽ സുഷമ ബാബുനാഥ് എന്ന കഥാപാത്രമായെത്തിയ താരമാണ് നികിത തുക്രാൽ. കന്നഡ, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലെ സിനിമകളിലൂടെയാണ് നികിത ഏറെ ശ്രദ്ധ നേടിയത്. 2002ൽ ഹായ് എന്ന തെലുഗു ചിത്രത്തിലൂടെയാണ് നികിത ചലച്ചിത്ര അഭിനയരംഗത്തേക്ക് എത്തിയത്. ഇപ്പോൾ താരം എവിടെയാണെന്ന് കണ്ടെത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.
മലയാളത്തിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം അഭിനയിച്ചിട്ടുമുണ്ട് നികിത. നിർമ്മാതാവ് ഡി. രാമനായിഡുവാണ് നികിതക്ക് അഭിനയിക്കാൻ ആദ്യമായി അവസരം നൽകുന്നത്. പിന്നീട് രാമനായിഡുവിന്റെ ഹായ് എന്ന കന്നഡ ചലച്ചിത്രത്തിൽ നികിത അഭിനയിച്ചു. ബസ് കണ്ടക്ടർ, കനൽ തുടങ്ങിയ സിനിമകളിലാണ് മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം താരം അഭിനയിച്ചത്.
മുംബൈയിലെ ഒരു പഞ്ചാബി കുടുംബത്തിലാണ് നികിത ജനിച്ചത്. 2017-ൽ താരം വിവാഹിതയായി. ഗഗൻദീപ് സിംഗ് മാഗോയാണ് ഭർത്താവ്. ഏക മകള്‍ ജാസ്മിര നികിത മാഗോയാണ്. 2018-ൽ രാജസിംഹ എന്ന കന്നഡ സിനിമയിലാണ് താരം ഒടുവിലായി അഭിനയിച്ചത്.
2011 സെപ്റ്റംബറിൽ കന്നഡ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ (കെഎഫ്പിഎ) നികിതക്ക് 3 വർഷത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നത് ഏറെ വാർത്തയായിരുന്നു. നടൻ ദർശനുമായി നികിതക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച് ദർശന്റെ ഭാര്യ നൽകിയ പരാതിയിലായിരുന്നു നടപടി. എന്നാൽ ഈ ആരോപണത്തെ നികിത എതിർക്കുകയും തെളിവ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ബിഗ് ബോസ് കന്നഡയിലും താരം ഏറെ ശ്രദ്ധ നേടിയിരുന്നു
Post Your Comments