GeneralKollywoodLatest NewsMovie GossipsNEWS

”പ്രണയ വിവാഹം തെറ്റല്ല” തന്റെ വിവാഹത്തെ പറ്റി നടി കീർത്തി സുരേഷ് പറയുന്നു

വീട്ടിൽ അച്ഛനും അമ്മയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. സഹോദരിയുടെ കാര്യവും അങ്ങനെ തന്നെയാണ്. പക്ഷേ തന്‍റെ കാര്യത്തിൽ എന്ത് സംഭവിക്കുമെന്ന് ഇപ്പോൾ പറയാനാകില്ല. വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും, ഇപ്പോൾ അഭിനയത്തിൽ മാത്രമാണ് പൂർണശ്രദ്ധയെന്നും കീർത്തി സുരേഷ് പറഞ്ഞു.

ദക്ഷണേന്ത്യൻ നായികമാരിൽ മുൻനിരയിലാണ് കീർത്തി സുരേഷ്. തെലുങ്ക് സിനിമയിൽ ചുവടുറപ്പിക്കുന്ന കീർത്തി സുരേഷിനെ തേടി നിരവധി അവസരങ്ങൾ വന്നിരിക്കുന്നു.  പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് താരം ഇപ്പോൾ. പ്രണയിച്ച് വിവാഹം കഴിക്കുന്നത് തെറ്റല്ലെന്നാണ് താരത്തിന്റെ അഭിപ്രായം. അതേസമയം തന്‍റെ കാര്യത്തിൽ അങ്ങനെ സംഭവിക്കുമോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും കീർത്തി സുരേഷ് പറഞ്ഞു.

വീട്ടിൽ അച്ഛനും അമ്മയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. സഹോദരിയുടെ കാര്യവും അങ്ങനെ തന്നെയാണ്. പക്ഷേ തന്‍റെ കാര്യത്തിൽ എന്ത് സംഭവിക്കുമെന്ന് ഇപ്പോൾ പറയാനാകില്ല. വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും, ഇപ്പോൾ അഭിനയത്തിൽ മാത്രമാണ് പൂർണശ്രദ്ധയെന്നും കീർത്തി സുരേഷ് പറഞ്ഞു.

‘ഐ ഷൈലജ’ എന്ന ചിത്രത്തിലൂടെയാണ് കീർത്തി സുരേഷ് തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ആ ഒരൊറ്റ ചിത്രത്തിലൂടെ അവർ തെലുങ്കിൽ താരമായി മാറി. ഗ്ലാമർ വേഷങ്ങൾ തന്നെയാണ് കീർത്തി സുരേഷിനെ വളരെ വേഗം പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാക്കി മാറ്റിയത്. മഹാനടി എന്ന തെലുങ്ക് ചിത്രത്തിൽ കീർത്തി അവതരിപ്പിച്ച സാവിത്രി എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. മഹാനടി എന്ന ചിത്രത്തിലൂടെ ഒട്ടേറെ പുരസ്ക്കാരങ്ങളും കീർത്തി സുരേഷിന് ലഭിച്ചിട്ടുണ്ട്.

ഇപ്പോൾ മിസ് ഇന്ത്യ എന്ന ചിത്രത്തിലാണ് കീർത്തി അഭിനയിക്കുന്നത്. ഈസ്റ്റ് കോസ്റ്റ് പ്രൊഡക്ഷന്റെ ബാനറിൽ മഹേഷ് കോനേരു ആണ് ചിത്രം നിർമ്മിക്കുന്നത്. നാഗേഷ് കുക്കുനൂർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക്, കീർത്തിയുടെ ജന്മദിനത്തോടനുബന്ധിച്ച് പുറത്തിറങ്ങി.

മലയാളത്തിലെ പ്രശസ്ത നിർമാതാവ് സുരേഷ് കുമാറിന്‍റെയും നടി മേനകയുടെയും മകളാണ് കീർത്തി സുരേഷ്. 2002ൽ കുബേരൻ എന്ന ചിത്രത്തിൽ ബാലതാരമായാണ് കീർത്തി സുരേഷ് സിനിമയിലെത്തിയത്. 2013ൽ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ പിറന്ന ഗീതാജ്ഞലി എന്ന ചിത്രത്തിലൂടെയാണ് കീർത്തി സുരേഷ് ആദ്യമായി നായികവേഷത്തിൽ സിനിമയിൽ എത്തിയത്.

shortlink

Related Articles

Post Your Comments


Back to top button