തെന്നിന്ത്യന്‍ സിനിമ മുഴുവന്‍ നിറഞ്ഞു നില്ക്കുന്ന സൂപ്പര്‍ താര നായികയാണ് ഇനിയ. തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളില്‍ സജീവമായി നില്ക്കുന്ന ‘ഇനിയ’മലയാളത്തിലും ചില ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.തെന്നിന്ത്യന്‍ സിനിമയില്‍ താന്‍ ഏറ്റവും ബഹുമാനം നല്കുന്ന സൂപ്പര്‍ താരത്തെക്കുറിച്ച് തുറന്നു പറയുകയാണ് ഇനിയ കന്നഡ സൂപ്പര്‍ താരം ശിവരാജ് കുമാറിന്റെ വിനയം തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് ഒരു ടിവി ചാനലിനു നല്കിയ അഭിമുഖത്തില്‍ ഇനിയ വ്യക്തമാക്കിയത്. .
‘ശിവരാജ് സാറിനെ കുറിച്ച് പറയുകയാണെങ്കില്‍ അത്രയ്ക്കും എളിമയുള്ള വിനയമുള്ള ഒരു മനുഷ്യനാണ് അദ്ദേഹം. ഒരു സൂപ്പര്‍ താരത്തിന്റെ യാതൊരു തലക്കനവുമില്ല. മറ്റു ഭാഷകളിലോക്കെ പോകുമ്പോള്‍ സൂപ്പര്‍ സ്റ്റാര്‍ എന്നൊക്കെ പറയുമ്പോള്‍ സെറ്റ് തന്നെ കിടു കിടാവിറപ്പിക്കും എന്നൊക്കയാണ് കേട്ടിട്ടുള്ളത്. എന്നാല്‍ ശിവരാജ് കുമാര്‍ സാര്‍ അങ്ങനെയൊരു സൂപ്പര്‍ താരമേയല്ല. എനിക്ക് ഒരുപാട് ഉപദേശങ്ങള്‍ തന്നിരുന്നു. സിനിമ മാറിയ സാഹചര്യത്തെക്കുറിച്ചും സിനിമയിലെ പഴയ രീതികളെക്കുറിച്ചുമൊക്കെ മനസ്സിലാക്കി തന്നു. അത്രയ്ക്ക് സ്നേഹത്തോടെടെയാണ് അദ്ദേഹം സംസാരിക്കുന്നത്. പിന്നെ ഡയലോഗുകള്‍ പ്രസന്റ് ചെയ്യുമ്പോള്‍ അര്‍ത്ഥം മനസിലാക്കി പറയണമെന്നുള്ള ഉപദേശം തരും. ഈ വാചകം ഇങ്ങനെയല്ല പറയേണ്ടത്. മുറിച്ചു മുറിച്ചു പറയണം എന്നൊക്കെ പറഞ്ഞു മനസിലാക്കിതരും’.
Post Your Comments