സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ മലയാളികള്‍ പരിചയപ്പെട്ട കലാകാരനാണ് ഉണ്ണി നായര്‍. ഉസ്താദ് ഹോട്ടല്‍ ആയിരുന്നു ആദ്യ സിനിമ. ഇപ്പോള്‍ ചെറുതും വലുതുമായി നിരവധി വേഷങ്ങള്‍ ഉണ്ണി നായര്‍ സിനിമയില്‍ അവതരിപ്പിച്ചു. കച്ചേരിയും സിനിമയും ഏറെ ഇഷ്ടപ്പെടുന്ന ഉണ്ണി നായര്‍ക്ക് ഏറ്റവും ഇഷ്ടമുള്ള താരം മമ്മൂട്ടിയാണ്. മനസ് ക്ലിയര്‍ ആയ മനുഷ്യനാണ് മമ്മൂട്ടി എന്നാണ് ഉണ്ണി നായര്‍ പറയുന്നത്. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഉണ്ണി നായര്‍ ഈ കാര്യം പറയുന്നത്.
‘ഞാന്‍ മമ്മൂക്കയുടെ വലിയൊരു ആരാധകനാണ്. ഞങ്ങളെരുമിച്ച് അഭിനയിച്ചിട്ടില്ല. അദ്ദേഹത്തിന്റെ പടത്തില്‍ ഒരു വേഷം ചെയ്തിട്ടുണ്ട്. നേരില്‍ കണ്ടിട്ടുമുണ്ട്. സംസാരിച്ചിട്ടില്ല. നല്ല ലക്ഷണമൊത്ത മനുഷ്യനാണ് മമ്മൂക്ക. എല്ലാവരോടും അവര്‍ സംസാരിക്കണമെന്നില്ല. പക്ഷേ, അവരുടെ മനസ് ക്ലിയര്‍ ആയിരിക്കും. എനിക്കു തന്നെ പുറത്തിറങ്ങി നടക്കുമ്പോള്‍ ചെറുപ്പക്കാരായ പിള്ളേരു വന്ന് സെല്‍ഫി ചോദിക്കും. അപ്പോള്‍ പിന്നെ അദ്ദേഹത്തിന്റെ കാര്യം പറയാനുണ്ടോ?’ ഉണ്ണി നായര്‍ പറഞ്ഞു.
‘മമ്മൂക്കയുടെ ഒരു സിനിമ പോലും ഒഴിവാക്കാറില്ല. ആദ്യം മുതലുള്ള സിനിമകള്‍ കണ്ടിട്ടുണ്ട്. കുറ്റിപ്പുറം കെ.എസ് മേനോന്റെ സിനിമയിലാണ് ഞാന്‍ ആദ്യമായി അദ്ദേഹത്തെ കാണുന്നത്. പിന്നെ, ഞാന്‍ അഭിനയിക്കാന്‍ തുടങ്ങിയപ്പോള്‍, ബാല്യകാലസഖിയിലെ സെറ്റില്‍ വച്ച് നേരിട്ട് കാണാന്‍ പറ്റി. അതൊരു ഭാഗ്യമാണല്ലോ! അതു മതി. നേരില്‍ ചെന്ന് സംസാരിക്കാനൊന്നും നിന്നില്ല. ഇത്രയും മഹാനായ ഒരു മനുഷ്യനോടു ഞാനെന്തു സംസാരിക്കാന്‍.’ ഉണ്ണി നായര്‍ പറഞ്ഞു.
Post Your Comments