തമിഴ് സിനിമയിൽ കമലഹാസന് ശേഷം എല്ലാത്തരത്തിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ആളാണ് വിജയ് സേതുപതി. സ്വസിദ്ധമായ ശൈലിയിൽ മികച്ച അഭിനയ മുഹൂർത്തങ്ങളിലൂടെ ആരാധകരുടെ മക്കൾ സെൽവനായി മാറി കഴിഞ്ഞു താരം. എന്നാൽ സമീപകാലത്തിറങ്ങിയ വിജയ് സേതുപതിയുടെ ചിത്രങ്ങൾ അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. വിജയ് സേതുപതിയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വാണിജ്യ ചിത്രമായ സംഘ തമിഴൻ വൻ പരാജയമായിരുന്നു. തുടർന്ന് താരം ഇപ്പോൾ ഒരു തീരുമാനം എടുത്തിരിക്കുകയാണ്.
നായക പദവിയിൽ നിന്നും ഇഞ്ഞി വില്ലനായി മുന്നോട്ടുപോകാനാണ് വിജയ് സേതുപതി തീരുമാനിച്ചിരിക്കുന്നത്. സ്റ്റൈൽ മന്നൻ രജനികാന്തിന്റെ പേട്ട എന്ന ചിത്രത്തിൽ വില്ലനായി വിജയ് സേതുപതി എത്തിയിരുന്നു. ഇപ്പോൾ ദളപതി വിജയ്‌യുടെ 64മത് ചിത്രത്തിൽ വില്ലനായി എത്തുകയാണ് വിജയ് സേതുപതി. അതിനുവേണ്ടി 10കോടി രൂപ അദ്ദേഹം പ്രതിഫലം വാങ്ങിയതായാണ് റിപ്പോർട്ട്.
ഒരു നായകനെക്കാൾ വില്ലനായി അഭിനയിക്കാൻ നിർമ്മാതാക്കൾ ദശലക്ഷക്കണക്കിന് കൂടുതൽപണം നൽകുന്നു. അതുകൊണ്ടാണ് വിജയ് സേതുപതി പെട്ടെന്ന് വില്ലൻ വേഷങ്ങൾ ചെയ്യാൻ തീരുമാനിച്ചത് എന്ന് ചിലർ അഭിപ്രായപ്പെട്ടു.
വരാനിരിക്കുന്ന അല്ലു അർജുന്റെ തെലുങ്ക് ചിത്രത്തിലും താരം വില്ലനായി കരാർ ഒപ്പിട്ടുകഴിഞ്ഞു. ഇപ്പോൾ മിനിമം ഗ്യാരണ്ടി നടൻ എന്നറിയപ്പെടുന്ന വിജയ് സേതുപതി ഇപ്പോൾ ആ നിലയിൽ നിന്ന് പടിയിറങ്ങി വില്ലൻ ആയി തീരുമ്പോഴും അദ്ദേഹത്തെ നായകനാക്കാൻ നിർമ്മാതാക്കൾ ഒരുങ്ങുകയാണ്.എന്നാൽ വിജയ് സേതുപതി ഇതിനെക്കുറിച്ച് ആശങ്കപ്പെടുന്നില്ല, തുടർച്ചയായ ചിത്രങ്ങളിൽ വില്ലൻ കഥാപാത്രമായി അഭിനയിക്കാൻ സൈൻ അപ്പ് ചെയ്തു കഴിഞ്ഞിരിക്കുകയാണ് താരം.
Post Your Comments