
അവതരകയായി സ്റ്റേജ് ഷോകളിലും, ടെലിവിഷന് ഷോകളിലും, അവാര്ഡ് നിശകളിലും തന്റേതായ അവതരണ ശെെലികൊണ്ട് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ താരമാണ് മീര അനിൽ. ഇപ്പോൾ മലയാളത്തിലെ പ്രമുഖ ടെലിവിഷൻ പരിപാടിയുടെ മുഖമായി തന്നെ മീര മാറിക്കഴിഞ്ഞു. ഈയിടയ്ക്ക് താരം വിവാഹിതയാകുന്നു എന്ന വാർത്തയും സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്ക് വഴിവച്ചിരുന്നു. താരത്തിന്റ വിവാഹ നിശ്ചയ ചിത്രങ്ങളും വെെറലായിരുന്നു. ഇപ്പോഴിതാ ജീവിതത്തിലെ അടുത്ത ലക്ഷ്യം എന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മീര. കേരളകൗമുദി ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിലാണ് മീര ഈ കാര്യം പറയുന്നത്.
ജേർണലിസം പഠിച്ചതാണ് വഴിത്തിരിവായത്. എനിക്ക് കാമറയ്ക്ക് മുന്നിൽ നിൽക്കുന്നതിനേക്കാൾ പിന്നിൽ നിൽക്കാനായിരുന്നു ഇഷ്ടം. ഒരിക്കൽ ഏഷ്യാനെറ്റിൽ ഒരു ചാനൽചർച്ചയിൽ പങ്കെടുത്തതാണ് കരിയർ മാറ്റിയത്. അന്ന് ഉണ്ണി. ആർ ആണ് ആ കുട്ടിയുടെ കണ്ണ് നല്ല ഭംഗിയുണ്ട്, ഒന്ന് സ്ക്രീൻ ടെസ്റ്റ് ചെയ്ത് നോക്കാമെന്ന് പറയുന്നത്. ഒൻപത് വർഷങ്ങൾക്ക് മുമ്പ്. മഴയെ കുറിച്ച് സംസാരിക്കാൻ പറഞ്ഞു. അതവർക്ക് ഇഷ്ടമായി, അങ്ങനെ ഏഷ്യാനെറ്റ് ന്യൂസിൽ എനിക്കും ഒരു പ്രോഗ്രാം ചെയ്യാൻ അവസരം തന്നു. അതുകഴിഞ്ഞ് കൈരളി, പിന്നീട് കൗമുദി ടി വി, ഏഷ്യാനെറ്റ് അങ്ങനെ പോകുന്നു. ഏഴുവർഷമായി തുടർച്ചയായി കോമഡി സ്റ്റാർസ് പരിപാടി ആങ്കർ ചെയ്യുന്നതിന് ഗിന്നസ് റെക്കോഡിന് അപേക്ഷിച്ചിരിക്കുകയാണ്.
ഇതിനിടയൽ സിനിമയിലേക്കും അവസരം കിട്ടിയിരുന്നു. സിനിമ സ്വയം വേണ്ടെന്ന് വച്ചതാണ്. സിനിമയിൽ അഭിനയിക്കുന്നതിനേക്കാൾ സ്നേഹവും അംഗീകാരവും എനിക്ക് ടെലിവിഷനിൽ നിന്ന് കിട്ടുന്നുണ്ട്. എവിടെ പോയാലും മലയാളികൾ തിരിച്ചറിയുന്നു. അവർക്കെല്ലാം വീട്ടിലെ കുട്ടിയെ പോലെയാണ്. ഞാൻ വിഷ്ണു ചേട്ടനെോട് എപ്പോഴും പറയും കേരളത്തിലൊരിടത്തും വച്ച് എന്നെ വഴക്കു പറയാനോ അടിക്കാനോ ഒന്നും പറ്റില്ലെന്ന്. കേരളം മുഴുവൻ എന്റെ ബന്ധുക്കളാണ് മീര പറഞ്ഞു.
Post Your Comments