നടി നമിതാ പ്രമോദ് തന്നെ വിളിക്കുന്നത് സൗന്ദര്യരഹസ്യം ചോർത്താൻ മാത്രമാണെന്ന് റിമി ടോമി. സുഖമാണോ എന്ന് പോലും അന്വേഷിക്കില്ല. അതാണ് ആകെയുള്ള ഒരു വിഷമമെന്നും റിമി പറയുന്നു. ഒന്നും ഒന്നും മൂന്ന് പരിപാടിക്കിടെയായിരുന്നു റിമി ഇക്കാര്യം വെളിപ്പെടുത്തിയത്.
മുടി എങ്ങനെയാ സ്ട്രെയ്റ്റ് ചെയ്തത്? ഏത് ബ്യൂട്ടി പ്രോഡക്ടാണ് ഉപയോഗിക്കുന്നത്? പുരികം എവിടെ പോയാണ് ഷെയ്പ് ചെയ്തത് തുടങ്ങിയ കാര്യങ്ങളാണ് നമിതയ്ക്കറിയേണ്ടതെന്നും റിമി പറയുന്നു. റിമി ചേച്ചീ എന്ന നീട്ടി വിളി കേൾക്കുമ്പോൾ അറിയാം, ഇത് വിശേഷം ചോദിക്കാനൊന്നുമല്ലെന്ന് റിമി പറഞ്ഞത് ചിരി പടർത്തി.
ഓരോ ദിവസവും ഓരോ സ്റ്റൈലിലാണ് റിമി പ്രത്യക്ഷപ്പെടുന്നത്. അടുത്ത ദിവസം ഏത് അവതാരത്തിലാകുമെന്നുള്ളത് അറിയാൻ ഭയങ്കര ക്യൂരിയോസിറ്റി ഉണ്ടാവാറുണ്ടെന്നും നമിത പറഞ്ഞു. തന്റയെ പുതിയ ചിത്രമായ അൽ മല്ലുവിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാനെത്തിയതായിരുന്നു നമിത. ഒപ്പം ചിത്രത്തിന്റെ സംവിധായകൻ ബോബൻ സാമുവലും സംഗീത സംവിധായകൻ രഞ്ജിൻ രാജും പരിപാടിയിൽ പങ്കെടുത്തിരുന്നു.
Post Your Comments