മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ടെലിവിഷന്‍ റിയാലിറ്റി ഷോയായ ബിഗ് ബോസിന് ആരാധകര്‍ ഏറെയാണ്. കഴിഞ്ഞ ആഴ്ചയില്‍ മികച്ച പ്രകടനം പുറത്തെടുക്കാത്ത രണ്ട് പേരെ ബിഗ് ബോസ് ജയിലിൽ അടച്ചിരുന്നു. അംഗങ്ങളുടെ നിർദ്ദേശം അനുസരിച്ചായിരുന്നു രാജിനി ചാണ്ടിയ്ക്കും ഡോക്ടർ രജിത് കുമാറിനുമായിരുന്നു ബിഗ് ബോസ് തടവ് ശിക്ഷ വിധിച്ചത്. ഇത് രാജിനി ചാണ്ടിയെ ഏറെ വികാരഭരിതയാക്കിയിരുന്നു. എന്നാൽ തുള്ളിച്ചാടി കൊണ്ടായിരുന്നു രജിത് കുമാർ ശിക്ഷ സ്വീകരിച്ചത്. ജയിൽ ശിക്ഷ ലഭിച്ചതിന്റെ സന്തോഷം ക്യാമറയ്ക്ക് മുന്നിൽ പ്രകടിപ്പിക്കുകയും ബിഗ് ബോസിനോട് നന്ദി പറയുകയും ചെയ്തിരുന്നു. രജിത്തിന്റെ സന്തോഷ പ്രകടനവും ബിഗ്ബോസ് ഹൗസിലും പ്രേക്ഷകരുടെ ഇടയിലും വലിയ ചർച്ച വിഷയമായിരുന്നു.
ഇത്രയധികം സന്തോഷിക്കാനുളള കാരണമെന്താണെന്ന് പ്രേക്ഷകർക്കിടയിലും ചര്‍ച്ചകള്‍ക്ക് ഇടയാക്കി. വാരാന്ത്യത്തിൽ മത്സരാര്‍ത്ഥികളെ കാണാന്‍ മോഹൻലാൽ എത്തിയപ്പോൾ ഇതിനെ കുറിച്ചു ഡോക്ടറോട് ചോദിക്കുകയും ചെയ്തു. ജയിൽവാസവും തന്റെ ജാതക ദോഷവും തമ്മിലുളള ബന്ധം തുറന്നു പറയുകയാണ് ഡോക്ടർ.
ജയില്‍ ശിക്ഷ ലഭിച്ചപ്പോള്‍ സന്തോഷപ്രകടനത്തോടെ അത് സ്വീകരിക്കാന്‍ രണ്ട് കാരണങ്ങള്‍ ഉണ്ടെന്നും അതിലൊന്ന് തന്റെ ജാതകവുമായി ബന്ധപ്പെട്ടതാണെന്നും രജിത് കുമാർ വെളിപ്പെടുത്തി. ”അമ്മ എന്റെ ജാതകം എഴുതിവെച്ചിട്ടുണ്ടായിരുന്നു. അതിൽ കാരാഗൃഹവാസത്തിനുളള യേഗത്തെ കുറിച്ച് എഴുതിയിട്ടുണ്ടായിരുന്നു. ഇത്രയും നാൾ അത്തരത്തിലുളള ഒരു ദുഷ്ടത്തരവും ചെയ്തിരുന്നില്ല. എന്നാൽ ബിഗ് ബോസിൽ ജയിൽ ശിക്ഷ കിട്ടിയപ്പോൾ ഒരു നിമിഷം അമ്മയെ കുറിച്ചും ആ ജാതകദോഷത്തെ കുറിച്ചും ഓർമിച്ചു. ഉര്‍വശീശാപം ഉപകാരം എന്ന് പറഞ്ഞതുപോലെ ബിഗ് ബോസ് വഴി ജാതകത്തിലെ ഒരു ദോഷം മാറിക്കിട്ടുന്നല്ലോ എന്ന് ആലോചിച്ചാണ് അന്ന് സന്തോഷിച്ചതെന്നും” രജിത് കുമാർ പറഞ്ഞു.
Post Your Comments