മലയാളത്തിന്റെ പ്രിയ നടി അഹാന കൃഷ്ണയും സഹോദരിമാരും മാലി ദ്വീപില്‍ അവധിക്കാലം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ സ്വിം സ്യൂട്ടിലെത്തിയ താരത്തിന്റെ ചിത്രങ്ങള്‍ക്ക് താഴെ വിമര്‍ശകരുടെ അശ്ലീല കമന്റുകളും നിറഞ്ഞിരുന്നു. ഡ്രസിന്റെ ഇറക്കം കുറഞ്ഞു വരികയാണല്ലോ, കുറച്ച് തുണി മേടിച്ചു തരട്ടെ, ചാന്‍സ് കിട്ടാനുള്ള ശ്രമം എന്നിങ്ങനെ നിരവധി മോശം കമന്റുകളാണ് താരത്തിന്റെ ചിത്രത്തിന് ലഭിച്ചത്. ഇതിനെല്ലാം നിശബ്ദമായി മറുപടി നല്‍കിയിരിക്കുകയാണ് അഹാന ഇപ്പോള്‍.
ഓഫ് വൈറ്റ് ഗൗണ്‍ അണിഞ്ഞെത്തിയ പുതിയ ചിത്രങ്ങൾ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു കൊണ്ടാണ് അഹാന കമന്റുകളോട് പ്രതികരിച്ചിരിക്കുന്നത്. നിശബ്ദവും ശക്തവുമായ പ്രതികരണമാണിത്. നമ്മുടെ ശരീരം നമ്മുടെ സ്വാതന്ത്ര്യമാണെന്ന് പറയാതെ പറയുകയാണ് അഹാന ചെയ്തത്.
Post Your Comments