
പ്രിയദര്ശന് സിനിമകള്‍ മലയാള സിനിമാ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടുള്ളവയാണ്. ‘കിലുക്കം’, ‘മിന്നാരം’, ‘ചിത്രം’, ‘തേന്മാവിന് കൊമ്പത്ത്’ അങ്ങനെ നീണ്ടു പോകുന്നു മലയാളികള്‍ക്ക് പ്രിയമായ പ്രിയദര്ശന് സിനിമകള്‍. അങ്ങനെ ഒരു നീണ്ട ഹിറ്റ് ലിസ്റ്റ് പ്രിയദര്ശന്-മോഹന്‍ലാല്‍ ടീമിന്റെ ശേഖരത്തിലുണ്ട്. പക്ഷെ ചില പ്രിയദര്ശന് സിനിമകള്‍ ബോക്സോഫീസില്‍ പ്രതീക്ഷയോടെ വന്നു ഇടറി വീണവയാണ്.
അവയില്‍ ഏറ്റവും പ്രധാനപ്പെട്ട ചിത്രമാണ് വന്ദനം. വന്ദനം പ്രേക്ഷകരുടെ മനസ്സിലെ ഹിറ്റ് സിനിമയാണെങ്കിലും ബോക്സോഫീസില്‍ വലിയ പരാജയം നേരിട്ടിരുന്നു. ഹ്യൂമര്‍ ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ മൂഡില്‍ കഥ പറഞ്ഞ വന്ദനത്തിന് വിനയായത് ചിത്രത്തിന്റെ ക്ലൈമക്സ് ആയിരുന്നു.. 1989-ല്‍ പുറത്തിറങ്ങിയ ‘വന്ദനം’ എന്ന ചിത്രത്തിലെ മോഹന്‍ലാല്‍-മുകേഷ് കോമ്പിനേഷന്‍ നര്മങ്ങള് ഇന്നും പ്രേക്ഷകര്‍ ആഘോഷമാക്കുന്നവയാണ്. എന്നാല്‍ ചിത്രത്തിലെ നായകന് നായികയുമായി ഒന്നിക്കാന്‍ കഴിയാതെ പോകുന്ന ക്ലൈമാക്സ് രംഗം പ്രേക്ഷകര്‍ക്ക് ദഹിക്കാതെ പോയതിനാല്‍ പ്രതീക്ഷയോടെ എത്തിയ വന്ദനം തിയേറ്ററില്‍ നിലംപതിക്കുകയായിരുന്നു .
നെടുമുടി വേണു, ജഗദീഷ്, സുകുമാരി, കുതിരവട്ടം പപ്പു എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഗിരിജ ഷെറ്റര്‍ ആണ് മോഹന്‍ലാലിന്റെ നായികയായി ചിത്രത്തില്‍ അഭിനയിച്ചത്.
Post Your Comments