മലയാളത്തിന്റെ പ്രിയ താരം മോഹന്‍ലാലിനെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് മന്ത്രി എം .കെ ബാലന്‍ താന്‍ പറഞ്ഞ അപ്രിയസത്യം മോഹന്‍ലാലും ശരി വച്ച കഥ സദസ്സിനോടു മന്ത്രി എ.കെ ബാലന്‍ പറഞ്ഞത്. നേരത്തെ, മോഹന്‍ലാലും താനും ഒന്നിച്ചുണ്ടായിരുന്ന പരിപാടിയെക്കുറിച്ചു അദ്ദേഹം പറഞ്ഞു. ആ അപ്രിയസത്യത്തിന്റ കഥ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ദാന ചടങ്ങിടെയാണ് പങ്കുവച്ചത്.
‘അന്നു മോഹന്‍ലാല്‍ വന്നപ്പോഴേ കയ്യടികളും ആര്‍പ്പുവിളികളുമായിരുന്നു. തന്റെ പ്രസംഗത്തിനിടെ മോഹന്‍ലാല്‍ എന്ന പേരു പറയുമ്പോഴെല്ലാം കടലില്‍ തിരയടിച്ചു വരും കണക്കെ കയ്യടികളുയര്‍ന്നു. പ്രസംഗം കഴിഞ്ഞ് ഇരിപ്പിടത്തില്‍ മോഹന്‍ലാലിനടുത്തെത്തിയപ്പോള്‍, ഒരു അപ്രിയസത്യം പറയട്ടെ എന്ന മുഖവുരയോടെ മോഹന്‍ലാലിനോടു പറഞ്ഞു; ഒരു കാലത്ത് സത്യനും നസീറിനും ഇതുപോലെ കയ്യടികളായിരുന്നു. പക്ഷേ, അവര്‍ക്ക് ഒരു സ്മാരകത്തിനു പതിറ്റാണ്ടുകള്‍ കാത്തിരിക്കേണ്ടി വന്നു’. കലാകാരന്മാരുടെ ജീവിതം അങ്ങനയാണെന്നു മോഹന്‍ലാലും തന്നെ ശരിവച്ചതായി മന്ത്രി പറഞ്ഞു.
സത്യനും നസീറിനും സ്മാരകം നിര്‍മിക്കാന്‍ ഈ സര്‍ക്കാര്‍ വരേണ്ടിവന്നു എന്നു അവകാശപ്പെട്ട മന്ത്രി, സത്യനെ കാണാന്‍ ചെറുപ്പത്തില്‍ കിലോമീറ്ററുകളോളം നടന്നു പോയതും ഓര്‍മ്മിച്ചു. മന്ത്രിയുടെ വാക്കുകളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
Post Your Comments