ആ പാട്ട് ഏത് സിനിമയിലേതാണോ ആരാണ് പാടിയതെന്നോ അറിയില്ല : ഗാന വിവാദത്തില്‍ ക്ഷമ ചോദിച്ച് മോഹന്‍ലാല്‍

കഴിഞ്ഞ ആഴ്ചയില്‍ ഞാന്‍ ഒരാളോട് പാട്ടുപാടാന്‍ പറഞ്ഞു

 

മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിന്റെ വിശേഷങ്ങള്‍ എല്ലാം വളരെ വേഗത്തിലാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്.എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താരത്തെ ചുറ്റി പറ്റി വിവാദങ്ങള്‍ കനക്കുകയായിരുന്നു. ഒരു ചാനല്‍ പരിപാടിക്കിടെ ‘മാതളത്തേനുണ്ണാന്‍’ എന്ന ഗാനം മോഹന്‍ലാല്‍ പാടിയതാണ് എന്ന് പറഞ്ഞതാണ് വലിയ വിവാദത്തിന് ഇടയാക്കിയത്. ഇതിനെതിരെ നിരവധി പേര്‍ വിമര്‍ശനങ്ങളുമായി രംഗത്ത് വന്നിരുന്നു . അതുമാത്രമല്ല ഈ ഗാനം ആലപിച്ച വി.ടി. മുരളിയും താരത്തിനെതിരെ രംഗത്തെത്തിയിരുന്നു. പാവപ്പെട്ട പാട്ടുകാരന്റെ പിച്ചച്ചട്ടിയിലും കൈയിട്ടു തുടങ്ങിയോ എന്നാണ് മുരളി ഈ സംഭവവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ കുറിച്ചത്. ഇപ്പോഴിതാ സംഭവത്തില്‍ വിശദീകരണവുമായി നടന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. അന്ന് താന്‍ പറഞ്ഞതില്‍ തെറ്റിദ്ധാരണ ഉണ്ടായതാണെന്നും താന്‍ ക്ഷമ ചോദിക്കുന്നതായും മോഹന്‍ലാല്‍ പറഞ്ഞു.

‘കഴിഞ്ഞ ആഴ്ചയില്‍ ഞാന്‍ ഒരാളോട് പാട്ടുപാടാന്‍ പറഞ്ഞു. അവര്‍ പാട്ടുപാടി. പക്ഷെ ആ പാട്ട് ഏത് സിനിമയിലേതാണോ ആരാണ് പാടിയതെന്നോ എന്നനിക്കറിയില്ല. അപ്പോള്‍ ഇത് എന്റെ സിനിമയിലേതാണെന്നും ഞാന്‍ പാടിയതാണെന്നും പറഞ്ഞു. എന്നു പറഞ്ഞാല്‍ ഞാന്‍ പാടി അഭിനയിച്ചു. 38 വര്‍ഷം മുമ്പുള്ള സിനിമയാണ്. പക്ഷെ അത് ഞാന്‍ പാടിയ പാട്ടാണെന്ന് ഒരുപാടുപേര്‍ തെറ്റിദ്ധരിച്ചു’. താന്‍ അതല്ല ഉദ്ദേശിച്ചതെന്നും തെറ്റിദ്ധരിച്ചവരോട് ക്ഷമ ചോദിക്കുകയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.

1985ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘ഉയരും ഞാന്‍ നാടാകെ’എന്നിലെ പാട്ടാണ് ഏറെ ശ്രദ്ധിക്കപ്പെട്ട ഗാനമായിരുന്നു ‘മാതളത്തേനുണ്ണാന്‍.’ എന്ന ഗാനം ഒ.എന്‍.വി. കുറുപ്പ് രചിച്ച് കെ.പി.എന്‍. പിള്ള സംഗീതം പകര്‍ന്ന് വി.ടി. മുരളിയാന്‍ ആലപിച്ചത്.

Share
Leave a Comment