CinemaLatest NewsMollywoodNEWS

സംവിധായകനും നടനുമായ ദിലീഷ് പോത്തനെ കുറിച്ച് തുറന്ന് പറഞ്ഞ് ജെനിത് കാച്ചപ്പിള്ളി

മലയാളി പ്രേക്ഷകര്‍ക്ക് പുതിയ അനുഭവം കാഴ്ചവെച്ച് തിയേറ്ററുകളില്‍ എത്താന്‍ ഒരുങ്ങുകയാണ് ജെനിത് കാച്ചപ്പിള്ളി സംവിധാനം ചെയ്യുന്ന ‘മറിയം വന്ന് വിളക്കൂതി ജനുവരി 31നാണ് ചിത്രംതിയേറ്ററുകളില്‍ എത്തുന്നത്. . ചിത്രത്തിന്റെ പോസ്റ്ററും , ട്രെയിലറുമെല്ലാം സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞ സ്വീകാര്യതയാണ് ലഭിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയുണ്ടായ ഒരു അനുഭവമാണ്  സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.സംവിധായകന്‍ ജെനിത് കാച്ചപ്പിള്ളി സംവിധായകനും നടനുമായ ദിലീഷ് പോത്തനെ കുറിച്ചാണ് ജെനിത്ത് പറയുന്നത്.

പോസ്റ്റില്‍ പറയുന്നത് ഇങ്ങനെമറിയം വന്ന് വിളക്കൂതി ഷൂട്ടിംഗ് നടക്കുകയാണ്. അന്ന് ബൈജു ചേട്ടന്റെ റോളില്‍ ദിലീഷ് ഏട്ടന്‍ ആണ് അഭിനയിക്കുന്നത്. ഷെഡ്യൂള്‍ ബ്രേക്ക് നീണ്ടപ്പോള്‍ മറ്റ് ഡേറ്റ് ക്ലാഷുകള്‍ കാരണം ആള്‍ക്ക് പിന്നീട് വന്ന് മുഴുമിപ്പിക്കാന്‍ പറ്റാതെ പോയതാണ്. അന്ന് ഷൂട്ട് ചെയ്ത് കൊണ്ടിരിക്കുന്നതിനിടയില്‍ ദിലീഷ് ഏട്ടന്‍ വന്ന് ഇടയ്ക്ക് മോണിറ്ററില്‍ നോക്കും. എന്റെ നെഞ്ചിടിപ്പ് കൂടും. നമുക്ക് ഹെഡ് മാഷ് വരുന്ന പോലെയാണല്ലാ. നമ്മുടെ തെറ്റുകള്‍ നമ്മക്ക് അറിയല്ലോ. ഒരു ദിവസം ഞാന്‍ രണ്ടും കല്‍പ്പിച്ചു ചോദിച്ചു എന്താണ് ആള്‍ക്ക് ഫീല്‍ ചെയ്യുന്നത് എന്ന് ജെനിത് പറയുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു ജെനിത് മനസ് തുറന്നത്.ഈ പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍

shortlink

Related Articles

Post Your Comments


Back to top button