
സിനാമാലോകത്ത് ഏറെ പ്രശംസ പിടിച്ചുപറ്റിയ സംവിധായകനാണ് ആറ് ഓസ്‌കര്‍ നാമനിര്‍ദ്ദേശങ്ങള്‍ ലഭിച്ച പാരസൈറ്റ് എന്ന സിനിമയുടെ സംവിധായകനാണ് ബോംഗ് ജൂണ്‍ ഹൊ. പാരസൈറ്റിന്റെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ തരംഗം സൃക്ഷ്ടിച്ചിരുന്നു. അതേസമയം മാര്‍വെല്‍ സിനിമകള്‍ക്ക് താന്‍ യോജിച്ചതല്ലെന്ന് പറയുകയാണ് ബോംഗ് ജൂണ്‍ ഹൊ. അതേസമയം സൂപ്പര്‍ ഹിറ്റ് ചിത്രം പാരസൈറ്റ് ഇന്ത്യയില്‍ 31ന് റിലീസ് ചെയ്യും.
വിഖ്യാത സംവിധായകരെ സിനിമകള്‍ സൂപ്പര്‍ ഹീറോ സിനിമകള്‍ ചെയ്യിപ്പിക്കാന്‍ മാര്‍വെല്‍ ശ്രമിക്കാറുണ്ട്. തന്നെപ്പോലെയുള്ള ഒരു സംവിധായകനെ മാര്‍വെല്‍ ഒരിക്കലും ആഗ്രഹിക്കില്ലെന്നാണ് ബോംഗ് ജൂണ്‍ ഹൊ പറയുന്നത്. അവരില്‍ നിന്ന് ക്ഷണം ലഭിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. ഞങ്ങള്‍ പരസ്പരം ഒട്ടും യോജിച്ചവരല്ല- ബോംഗ് ജൂണ്‍ ഹൊ പറയുന്നു.
അതേസമയം ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്ന സൂപ്പര്‍ഹീറോ സിനിമകള്‍ക്ക് എതിരെ നേരത്തെ ബോംഗ് ജൂണ്‍ ഹൊ വിമര്‍ശനവുമായി എത്തിയിരുന്നു. അവരുടെ സര്‍ഗ്ഗാത്മകതയെ ഞാന്‍ ബഹുമാനിക്കുന്നു. പക്ഷേ സിനിമയിലായാലും ജീവിതത്തിലായാലും മനുഷ്യരെ അങ്ങനെ ഇറുകിയ വസ്ത്രങ്ങള്‍ ഇട്ട് നിര്‍ത്താന്‍ എനിക്ക് കഴിയില്ല. ഞാന്‍ അങ്ങനെ വസ്ത്രം ധരിക്കുകയുമില്ല. എനിക്ക് അത്തരം സിനിമകള്‍ സംവിധാനം ചെയ്യാന്‍ കഴിയില്ല- ബോംഗ് ജൂണ്‍ ഹൊ പറഞ്ഞിരുന്നു.പ്രിയ സംവിധായകന്റെ വാകുകളാണ് ആരാധകരും ഏറ്റെടുത്തിരിക്കുന്നത്.
Post Your Comments