GeneralLatest NewsMovie GossipsNEWS

”തനിക്ക് കാളിങ് ബെല്‍ കേൾക്കുമ്പോഴും ഫോണിന്റെ റിങ് കേൾക്കുമ്പോഴും പേടിയായിരുന്നു” കുടുംബജീവിതത്തിലെ താളപ്പിഴകൾ തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്

മലയാളി പ്രേക്ഷകരുടെ ഇഷ്ട താരമാണ് മഞ്ജു പത്രോസ്. ബിഗ് ബോസ് റിയാലിറ്റി ഷോയിലെ ഒരു മത്സരാർത്ഥിയാണ് ഇപ്പോൾ മഞ്ജു. ആരാധകരുടെ ഇഷ്ട മത്സരാർത്ഥിയായി മാറിയിരിക്കുകയാണ് താരമിപ്പോൾ. കഴിഞ്ഞ ദിവസം തന്റെ കുടുംബത്തിലുണ്ടായ പ്രതിസന്ധികൾ താരം തുറന്നുപറഞ്ഞിരുന്നു.

മലയാളി പ്രേക്ഷകരുടെ ഇഷ്ട താരമാണ് മഞ്ജു പത്രോസ്. ബിഗ് ബോസ് റിയാലിറ്റി ഷോയിലെ ഒരു മത്സരാർത്ഥിയാണ് ഇപ്പോൾ മഞ്ജു. ആരാധകരുടെ ഇഷ്ട മത്സരാർത്ഥിയായി മാറിയിരിക്കുകയാണ് താരമിപ്പോൾ. കഴിഞ്ഞ ദിവസം തന്റെ കുടുംബത്തിലുണ്ടായ പ്രതിസന്ധികൾ താരം തുറന്നുപറഞ്ഞിരുന്നു.

“ഞാന്‍ ഒരു കുഗ്രാമത്തിലാണ് ജനിച്ചു വളര്‍ന്നത്. വളരെ ദാരിദ്രാവസ്ഥയിലാണ് ജീവിച്ചത് . കൂലിപ്പണിക്കാരായ അച്ഛനുമമ്മയും വളരെ കഷ്ടപ്പെട്ടാണ് ഞങ്ങളെ വളര്‍ത്തിയത്. സൂപ്പര്‍മാനെ പോലെ തങ്ങളുടെ എല്ലാ ആവശ്യങ്ങളും അച്ഛന്‍ നടത്തി തരുമായിരുന്നു. അതുകൊണ്ടു തന്നെ വലിയ കഷ്ടപാടുകളൊന്നും അറിഞ്ഞിരുന്നില്ല. എന്നാല്‍ വിവാഹത്തിന് ശേഷം ജീവിതം മാറി മറിയുകയായിരുന്നു .

ഭര്‍ത്താവിന് വളരെയധികം കടബാധ്യതകള്‍ ഉണ്ടെന്ന് ഭര്‍ത്താവ് പറഞ്ഞാണ് അറിയുന്നത്. തന്റെ സ്വര്‍ണ്ണം മുഴുവനും താൻ കടം വീട്ടാനായി നല്‍കി. എന്നാല്‍ അതുകൊണ്ടൊന്നും അവസാനിച്ചില്ല. താന്‍ അതിനു ശേഷം തന്റെ സ്വര്‍ണ്ണം തിരികെ കണ്ടിട്ടില്ല. കടം പെരുകി പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലായി. ഭര്‍ത്താവിന് ഇടയ്ക്കിടയ്ക്ക് മാത്രമേ ജോലി ഉണ്ടാകുകയുള്ളൂ. ആ സമയങ്ങളില്‍ വീട്ടു ചെലവിനായി വീണ്ടും കടം വാങ്ങി. ഇനി കടം വാങ്ങാത്തതായി ആരും തന്നെ ഉണ്ടായിരുന്നില്ല. വീടുകളും സ്ഥലവും മാറി മാറി താമസിച്ചു.

പൂച്ചയെപോലെയാണ് ഞങ്ങളുടെ ജീവിതമെന്നു പലരും കളിയാക്കി. പൈസ കൊടുക്കാനുള്ളവര്‍ വീട്ടില്‍ വന്നും ഫോണ്‍ വിളിച്ചും ഭീഷണിപ്പെടുത്താന്‍ തുടങ്ങി. തനിക്ക് കാളിങ് ബെല്‍ കേൾക്കുമ്പോഴും ഫോണിന്റെ റിങ് കേൾക്കുമ്പോഴും കടകരാണോ എന്നോർത് പേടിയായിരുന്നു. തന്നോട് വളരെ മോശമായി കടം കൊടുക്കാനുള്ളവര്‍ സംസാരിച്ചിട്ടുണ്ട്. അതൊക്കെ കേൾക്കുമ്പോൾ എന്നും  താന്‍ പൊട്ടി കരഞ്ഞിട്ടുണ്ട്. സഹിക്കാന്‍ പറ്റുമായിരുന്നില്ല.

തന്റെ അടുത്ത സുഹൃത്തുപോലും കടം തീർക്കാനായ് നീ മറ്റേ പണിക്ക് പോകുമോ എന്ന് ചോദിച്ചതായി താരം വെളിപ്പെടുത്തി. അത് തനിക്ക് താങ്ങാനാകുമായിരുന്നില്ല എന്നും മഞ്ജു പറഞ്ഞു. ഒരു സുഹൃത്തുക്കളും ആരോടും അങ്ങനെ ഒരിക്കലും ചോദിക്കരുത്. കടം എല്ലാം തീര്‍ത്തു ഒരു കുഞ്ഞു വീട് വെക്കുക എന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹം  എന്നും മഞ്ജു കൂട്ടിച്ചേർത്തു..

shortlink

Related Articles

Post Your Comments


Back to top button