വാനമ്പാടി എന്ന ഒരൊറ്റ സീരിയലിലൂടെ തന്നെ കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ താരമാണ് സായി കിരണ്‍. സീരിയല്‍ രംഗത്ത് സജീവമായ സായികിരണ്‍ പരമ്പരകളെ വിമര്‍ശിച്ച ഒരാള്‍ക്ക് കിടന് മറുപടി നല്കിയ സംഭവം ഒരു അഭിമുഖത്തില്‍ പങ്കുവച്ചു. ഫ്ലൈറ്റില്‍ യാത്ര ചെയ്യുമ്പോള്‍ അടുത്തിരുന്ന ഒരാള്‍ പരമ്പരകളെ വിമര്‍ശിച്ചതിനെക്കുറിച്ച് താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ..
” ഒരിക്കല്‍ ഞാന്‍ ഫ്ളൈറ്റില്‍ ഇരിക്കുന്ന സമയത്ത് ഒരാള്‍ അടുത്തിരുന്ന് സംസാരം തുടങ്ങി. അയാളുടെ അമ്മയും അമ്മൂമമയും എന്റെ വലിയ ആരാധകരാണ് എന്നൊക്കെ പറഞ്ഞു. കൂടെ സെല്‍ഫിയും എടുത്തു. അത് കഴിഞ്ഞ് കുറച്ച് സംസാരം കഴിഞ്ഞപ്പോള്‍ അയാള്‍ സീരിയലിന്റെ കഥകളെ വിമര്‍ശിക്കാന്‍ തുടങ്ങി ഇതെല്ലാം സ്റ്റുപ്പിഡാണ്. സ്ത്രീകളെ വെറുതെ പിടിച്ചിരുത്താനായി ഓരോരോ സ്റ്റുപ്പിഡിറ്റി കാട്ടുകയാണ് എന്നെല്ലാം പറയാന്‍ തുടങ്ങി. അയാള്‍ ഇത് നിര്‍ത്താന്‍ ഉദ്ദേശ്യമില്ല എന്നു വന്നപോള് ഞാന്‍ ചോദിച്ചു ‘നിങ്ങളെ പെറ്റ അമ്മയും അമ്മൂമയുമെല്ലാം സ്റ്റുപിഡാണോ ?’ അതോടെ അയാള്‍ സംസാരം നിര്‍ത്തി. കുറെ സോറിയൊക്കെ പറഞ്ഞു.
ഇത്തരത്തില്‍ കുറെ ആളുകളുണ്ട്. വെറുതെ വിമര്‍ശിക്കുകയാണ്. അവര്‍ ഒരു ദിവസമോ മറ്റോ കണ്ടുകാണും അത് വച്ചാണ് വിമര്‍ശനം. ഒരു സിനിമ പത്തു മിനുട്ട് കണ്ടിട്ട് അതിനെ വിമര്ശിക്കുന്നതുപോലെയാണത്. ചില സീരിയലുകള്‍ തട്ടിക്കൂട്ട് ആകാറുണ്ട്. അതിപ്പോ സിനിമ ആയാലും ചിലതങ്ങനെയാണല്ലോ. എന്നു കരുതി എല്ലാം അങ്ങനെയാണ് എന്നു കരുതരുത്. എല്ലാവര്ക്കും ഇഷ്ടമുള്ള കലകള്‍ എന്നൊന്ന് ഉണ്ടോ. ചിലര്‍ക്ക് സിനിമയാണ് ഇഷ്ടം ചിലര്‍ക്ക് പാട്ട് കേള്‍ക്കുന്നതാകും. അതുപോലെ ചിലര്‍ക്ക് സീരിയല്‍ ഇഷ്ടമാണ്, അത്രമാത്രം.”
Post Your Comments