മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമായിരുന്നു ഒരുകാലത്ത് മലയാള സിനിമാലോകത്ത് നിറഞ്ഞു നിന്നിരുന്ന പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട ലിസി ലക്ഷ്മി. താരത്തിന് ഇന്നും ശക്തമായ പിന്തുണയാണ് പ്രേക്ഷകര്‍ നല്‍കുന്നത്. സൂപ്പര്‍ താരങ്ങളുടെ നായികയായും ഒരുകാലത്ത് താരം തിളങ്ങിയിരുന്നു എന്നാല്‍ സംവിധായകന്‍ പ്രിയദര്‍ശനുമായുള്ള വിവാഹത്തോടെ അഭിനയ ലോകത്തിനോട് വിട പറിഞ്ഞ താരം വര്‍ഷങ്ങള്‍ക്കിപ്പുറംവിവാഹ ബന്ധം വേര്‍പിരിയുകയും ചെയ്തു. മക്കളായ കല്യാണിയുടെ നായികയായി എത്തിയ ചിത്രങ്ങളെല്ലാം പുറത്തിറങ്ങാനിരിക്കുകയാണ്. മകന്‍ സിദ്ധാര്‍ത്ഥും സിനിമയില്‍ സജീവമാണ്. അടുത്തിടെ മകള്‍ക്കൊപ്പം പരസ്യത്തില്‍ താരം പ്രത്യക്ഷപ്പെട്ടിരുന്നു.
അതേ സമയം സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. ക്ഷണനേരം കൊണ്ടാണ് താരത്തിന്റെ പോസ്റ്റുകള്‍ ശ്രദ്ധ നേടുന്നത്. ഫേസ്ബുക്കിലൂടെയും വിശേഷങ്ങള്‍ പങ്കുവെച്ച് താരം എത്താറുണ്ട്. അതേ സമയം ലിസിയുടെ പുതിയ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. സംവിധായകന്‍ ജോഷിയേയും നദിയ മൊയ്തുവിനേയും കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ചാണ് ലിസി ഇപ്പോള്‍ എത്തിയിട്ടുള്ളത്.
അന്നും ഇന്നും, ജോഷി സാറിനെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കണ്ടത്. മണിയന്‍പിള്ള രാജു ചേട്ടന്റെ മകന്റെ വിവാഹ സത്ക്കാരത്തില്‍ വെച്ചാണ് അദ്ദേഹത്തെ കണ്ടത്. നാദിയയേയും ജോഷി സാറിനേയും ഒരുമിച്ച് കണ്ടത് അന്നാണ്. 35 വര്‍ഷത്തിന് മുന്‍പ് ഒരു സിനിമയ്ക്ക് വേണ്ടിയായിരുന്നു തങ്ങള്‍ ഒരുമിച്ചത്. ആ സിനിമയുടെ ലൊക്കേഷനിലെ ചിത്രവും പുതിയ ഫോട്ടോയും ഒരുമിച്ചാണ് ലിസി പോസ്റ്റ് ചെയ്തത്. താരത്തിന്റെ പുതിയ വിശേഷം ആഘോഷമാക്കിയിരിക്കുകയാണ് താരമിപ്പോള്‍.
Post Your Comments