
മലയാളികളുടെ പ്രിയ നടിയാണ് കാവ്യ മാധവൻ. ഇപ്പോഴിതാ താരം പങ്കെടുത്ത ഒരു കല്യാണ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുന്നത്. നടി മായാ വിശ്വനാഥിൻ്റെ സഹോദരൻ്റെ വിവാഹ ചടങ്ങിലാണ് നടി കാവ്യ ശ്രദ്ധാകേന്ദ്രമായത്. സിനിമാ സീരിയൽ രംഗത്തു നിന്ന് നിരവധി പേര്‍ പങ്കെടുത്ത ചടങ്ങിൽ താരമായത് കാവ്യ മാധവനാണ്. മുന്തിരി നിറത്തിലുള്ള സൽവാര്‍ അണിഞ്ഞാണ് നടി വിവാഹച്ചടങ്ങിനെത്തിയത്. മായാ വിശ്വനാഥിൻ്റെ കുടുംബാംഗങ്ങളുടെയെല്ലാം അടുത്ത സുഹൃത്തു കൂടിയാണ് കാവ്യ എന്ന് വീഡിയോയിൽ നിന്ന് വ്യക്തമാണ്.
വിവാഹത്തിനെത്തിയ താരം പരിചയക്കാരോടെല്ലാം ചിരിച്ച് വിശേഷങ്ങൾ തിരക്കുന്നത് വീഡിയോയിൽ കാണാനാകും. ഏറെ കാലത്തിനു ശേഷം കാണുന്ന താരങ്ങളോടെല്ലാം താരം സമയമെടുത്ത് സംസാരിച്ച ശേഷമാണ് വേദി വിട്ടത്. സെൽഫി എടുക്കാനും പരിചയപ്പെടാമനുമൊക്കെയായി എത്തിയവരോടും താരം സംസാരിക്കുകയും ചെയ്തു. കുഞ്ഞിൻ്റെ കാര്യം തിരക്കുന്നവരോട് കുഞ്ഞ് മഹാലക്ഷ്മി സുഖമായിരിക്കുന്നുവെന്നും ഇപ്പോൾ ഒരുവയസും മൂന്ന് മാസവുമായെന്നും നടി പറയുന്നുണ്ട്. അത് വീഡിയോയിൽ നിന്ന് വ്യക്തമായി വായിച്ചെടുക്കാനാകും.
ജലജ, മേനക, മേനകയുടെ അമ്മ, ഭര്‍ത്താവും നടനും നിര്‍മ്മാതാവുമൊക്കെയായ സുരേഷ് കുമാര്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മി, സുരേഷ് ഗോപിയുടെ ഭാര്യ രാധിക, നടൻ ഇന്ദ്രൻസ് ഉൾപ്പെടെ നിരവധി സിനിമാ സീരിയൽ രംഗത്തെ പ്രമുഖര്‍ ചടങ്ങിൽ പങ്കെടുത്തിരുന്നു.
Post Your Comments