CinemaLatest NewsMollywoodNEWS

തന്റെ പ്രിയ നായികയുടെ മകന്റെ വിവാഹ സല്‍ക്കാരത്തിന് ഒടുവില്‍ ലാലേട്ടന്‍ എത്തി

ഒരുകാലത്ത് മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമായിരുന്നു കാര്‍ത്തിക താരത്തിന്റെ ചിത്രങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത് അന്നത്തെ പ്രിയതാരജോഡികളായിരുന്നു കാര്‍ത്തികയും മേഹന്‍ലാലും അടിവേരുകള്‍, താളവട്ടം,സന്മനസുള്ളവര്‍ക്ക് സമാധാനം, ഉണ്ണികളെ ഒരു കഥ പറയാം എന്നിങ്ങനെ നിരവധി സിനിമകളാണ് ലാല്‍-കാര്‍ത്തിക താരജോഡികള്‍ മലയാളത്തിന് സമ്മാനിച്ചത്. എന്നാല്‍ തൊണ്ണൂറുകളുടെ തുടക്കത്തില്‍ അഭിനയലോകത്തോട് വിട പറഞ്ഞ കാര്‍ത്തികയെ പിന്നീട് മലയാളികള്‍ കണ്ടില്ല. എന്നാല്‍ കാര്‍ത്തികയും മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും കഴിഞ്ഞ ദിവസം വീണ്ടും കണ്ടുമുട്ടി.

കാര്‍ത്തികയുടെ മകന്‍ വിഷ്ണുവിന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയതാണ് ലാലേട്ടന്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ വൈകുന്നേരത്തോടെ എത്തിയ താരം മിനിറ്റുകളോളം വേദിയില്‍ ചെലവിട്ട ശേഷമാണ് മടങ്ങിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പൂജയാണ് വധു. അടുത്ത ബന്ധുക്കളും സിനിമാരംഗത്തെ പ്രമുഖരം കാര്‍ത്തികയുടെ സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുത്തു. കഴിഞ്ഞ ജൂണിലായിരുന്നു വിവാഹനിശ്ചയം. വിനീത്,സുരേഷ് ഗോപി, ഭാര്യ രാധിക, മേനക സുരേഷ്, കാവാലം ശ്രീകുമാര്‍ തുടങ്ങിയ താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.താര രാജാവ് മോഹന്‍ ലാലിന്റെ വരവ് ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button