പത്മരാജന്‍റെ സിനിമയിലൂടെ കടന്നു വന്ന കുടുംബ നായകന്‍ ജയറാം ഒരു കാലത്ത് സൂപ്പര്‍ താരങ്ങളായ മമ്മൂട്ടി മോഹന്‍ലാല്‍ തുടങ്ങിയവരുടെ താരമൂല്യത്തിനൊപ്പം മലയാളത്തില്‍ മിന്നി നിന്ന നായക നടനായിരുന്നു. തുടക്കകാലത്ത് നല്ല സിനിമകളിലെ മികച്ച വേഷങ്ങളിലൂടെ കയ്യടി നേടിയ ജയറാം നിരവധി തട്ടുപൊളിപ്പന്‍ വാണിജ്യ ചിത്രങ്ങള്‍ക്കും തല വച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. ഏറ്റവും കൂടുതല്‍ മോശം സിനിമകളില്‍ നായകനായി അഭിനയിച്ചതിന്റെ മോശപ്പെട്ട ചരിത്രം ജയറാമിനുണ്ട്, ആരോടും ‘നോ’ എന്ന് പറയുന്ന ശീലമില്ലെന്നും, അത് കൊണ്ടാണ് നിരവധി മോശം സിനിമകളില്‍ അഭിനയിക്കേണ്ടി വന്നിട്ടുള്ളതെന്നും ജയറാം ഒരു ടിവി ഷോയില്‍ സംസാരിക്കവേ ജയറാം വ്യക്തമാക്കുന്നു.
ഇപ്പോഴുള്ള നായകന്മാര്‍ക്ക് എനിക്ക് കൊടുക്കാന്‍ പറ്റുന്ന ഒരു നല്ല ഉപദേശമുണ്ട്, ഒരു സിനിമ ചെയ്യാന്‍ ആഗ്രഹമില്ലെങ്കില്‍ ‘നോ’ എന്ന് പറയാന്‍ ശീലിക്കണം, ഇന്ന് ഞാന്‍ അത് പഠിച്ചിരിക്കുന്നു. ഒരു സമയത്ത് എനിക്ക് അതിനു കഴിയില്ലായിരുന്നു, ഒരു നോ പറഞ്ഞു ആരെയും പിണക്കാന്‍ ആഗ്രഹിച്ചിട്ടില്ല’. സത്യന്‍ അന്തിക്കാട് സിബി മലയില്‍. കമല്‍. രാജസേനന്‍ തുടങ്ങിയ സംവിധായകര്‍ എന്നും തനിക്ക് നല്ല ചിത്രങ്ങളാണ് സമ്മാനിച്ചിട്ടുള്ളവരാണ്
‘തുടര്‍ച്ചയായി മോശം സിനിമകള്‍ സംഭവിച്ച ഘട്ടത്തില്‍ പാര്‍വതി എന്നോട് അഭിനയം തുടരേണ്ടതില്ലെന്ന ശക്തമായ അഭിപ്രായവുമായി രംഗത്തെത്തിയിരുന്നു. ഇങ്ങനെയുള്ള തല്ലിപൊളി സിനിമകളില്‍ അഭിനയിക്കാനാണ് ഉദ്ദേശമെങ്കില്‍ ഈ പണി ഇവിടെ വച്ച് നിര്‍ത്തുന്നതാണ് നല്ലതെന്നായിരുന്നു പാര്‍വതിയുടെ കമന്റ്.
Post Your Comments