വളരെ ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ നിമിഷ സജയന് നല്ല സിനിമകളിലൂടെ കയ്യടി നേടിയ താരമാണ്. വളരെ സെലക്ടീവായി സിനിമകള്‍ തെരഞ്ഞെടുക്കുന്ന നിമിഷ തനിക്ക് അന്യഭാഷാ സിനിമാ മോഹമില്ലെന്നു കേരള കൗമുദി ആഴ്ചപതിപ്പിന് നല്കിയ അഭിമുഖത്തില്‍ തുറന്നു പറയുകയാണ്.
അന്യഭാഷാ സിനിമയിലേക്കൊന്നും പോകണമെന്നില്ല. എനിക്ക് മലയാള സിനിമയോട് തന്നെയാണ് പ്രിയം. അടുത്തിടെ ഹിന്ദി സംവിധായകന് വിശാല്‍ ഭരദ്വാജിനെ കണ്ടിരുന്നു. അദ്ദേഹം പോലും മലയാള സിനിമയെ ഫോളോ ചെയ്യുന്നുണ്ട് എന്നറിഞ്ഞപ്പോള്‍ അഭിമാനം തോന്നി. ഇവിടെ അത്രയും നല്ല അവസരങ്ങളുണ്ട്. മറ്റു ഭാഷകളില്‍ പോയി ചെറിയ വേഷങ്ങള്‍ ചെയ്യുന്നതിലും നല്ലത് ഇവിടെ നില്‍ക്കുന്നതാണ്. അത്രയും മികച്ചൊരു വേഷം വന്നാല്‍ ചെയ്യാം.
സിനിമ ചെയ്യുമ്പോള്‍ സ്ക്രിപ്റ്റ് നന്നായി ശ്രദ്ധിക്കാറുണ്ട്. തിരക്കഥ വായിക്കുമ്പോള്‍ തന്നെ അതിന്റെ ഗ്രാഫ് കിട്ടും. കേള്‍ക്കുമ്പോള്‍ തന്നെ ത്രില്ലിംഗ് ആയി തോന്നിയാല്‍ മാത്രമേ ചെയ്യൂ. ഓരോ കഥാപാത്രവും ഏറ്റവും മികച്ച രീതിയില്‍ തന്നെയാണ് ചെയ്യാറുള്ളത്. ഓരോ സിനിമ കഴിയുമ്പോഴും ആ കഥാപാത്രങ്ങളെ ആ ലൊക്കേഷനില്‍ വിറ്റിട്ടാണ് പോകുന്നത്. അതില്‍ നിന്നും തിരിച്ചു വരാനൊന്നും വലിയ പ്രയാസമില്ല. ഞാന്‍ വളരെ പെട്ടെന്ന് തന്നെ നോര്‍മല്‍ ലൈഫിലെക്ക് വരും , നിമിഷ പറയുന്നു.
Post Your Comments