CinemaGeneralLatest NewsMollywoodNEWS

‘ദിലീഷ് ഏട്ടൻ ഇടയ്ക്ക് വന്ന് മോണിറ്ററിൽ നോക്കുമ്പോൾ എന്റെ നെഞ്ചിടിപ്പ് കൂടും’ ; ഹൃദയം കൊണ്ടെഴുതി സംവിധായകന്‍ ജെനിത് കാച്ചപ്പിള്ളി

'മറിയം വന്ന് വിളക്കൂതി ഷൂട്ടിംഗ് നടക്കുകയാണ്. അന്ന് ബൈജു ചേട്ടന്റെ റോളിൽ ദിലീഷ് ഏട്ടൻ ആണ് അഭിനയിക്കുന്നത്.

ജെനിത് കാച്ചപ്പിള്ളി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മറിയം വന്ന് വിളക്കൂതി’. ചിത്രം   റിലീസിന് തയ്യാറെടുക്കുകയാണ്. ജനുവരി 31 നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെയുണ്ടായ ഒരു അനുഭവത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുയാണ് സംവിധായകന്‍ ജെനിത് കാച്ചപ്പിള്ളി. സംവിധായകനും നടനുമായ ദിലീഷ് പോത്തനെ കുറിച്ചാണ് ജെനിത്ത് പറയുന്നത്.

കുറിപ്പിന്റയെ പൂർണരൂപം……………………….

”മറിയം വന്ന് വിളക്കൂതി ഷൂട്ടിംഗ് നടക്കുകയാണ്. അന്ന് ബൈജു ചേട്ടന്റെ റോളിൽ ദിലീഷ് ഏട്ടൻ ആണ് അഭിനയിക്കുന്നത്. ഷെഡ്യൂൾ ബ്രേക്ക് നീണ്ടപ്പോൾ മറ്റ് ഡേറ്റ് ക്ലാഷുകൾ കാരണം ആൾക്ക് പിന്നീട് വന്ന് മുഴുമിപ്പിക്കാൻ പറ്റാതെ പോയതാണ്. അന്ന് ഷൂട്ട് ചെയ്ത് കൊണ്ടിരിക്കുന്നതിനിടയിൽ ദിലീഷ് ഏട്ടൻ വന്ന് ഇടയ്ക്ക് മോണിറ്ററിൽ നോക്കും. എന്റെ നെഞ്ചിടിപ്പ് കൂടും. നമുക്ക് ഹെഡ് മാഷ് വരുന്ന പോലെയാണല്ലാ. നമ്മുടെ തെറ്റുകൾ നമ്മക്ക് അറിയല്ലോ. ഒരു ദിവസം ഞാൻ രണ്ടും കൽപ്പിച്ചു ചോദിച്ചു എന്താണ് ആൾക്ക് ഫീൽ ചെയ്യുന്നത് എന്ന്” ജെനിത് പറയുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു ജെനിത് മനസ് തുറന്നത്.

”അന്ന് തോളത്ത് കയ്യിട്ട് ചേട്ടനെ പോലെ ഒരു റൗണ്ട് നടക്കാൻ കൊണ്ട് പോയി ആള് കുറേ കാര്യങ്ങൾ പറഞ്ഞു തന്നു. അതിൽ ഒന്ന് തൊണ്ടിമുതലിലെ ഇന്റർവെൽ ഷോട്ട് ആയിരുന്നു. അത് ചെറുതായി ഫോക്കസ് ഔട്ട് ആയിരുന്നു. പക്ഷേ അത് തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. കാരണം ഫോക്കസ് ഏറ്റവും കൃത്യമായ മറ്റ് ഷോട്ടുകളിൽ ഉള്ളതിനേക്കാൾ ഏറ്റവും നല്ല നിമിഷം ആ ഷോട്ടിലേത് ആയിരുന്നു. അതുകൊണ്ട് അത് തന്നെ സിനിമയിൽ ഉപയോഗിച്ചു. അതൊരു തീരുമാനം ആയിരുന്നു. അതും തന്റെ ക്യാമറയുടെ മികവ് കാണിക്കുന്നതിനെക്കാൾ സിനിമയ്ക്ക് വേണ്ടി നില കൊള്ളുന്ന രാജീവ് രവി എന്ന ക്യാമറാമാൻ ആയത് കൊണ്ട് സംഭവിച്ച തീരുമാനം” ജനിത് പറയുന്നു.

അല്ലെങ്കിലും എല്ലാവരും അത് സമ്മതിക്കില്ല. ആർട്ടിസ്റ്റും, ക്യാമറയും, എഡിറ്റിങ്ങും എല്ലാം സിനിമയ്ക്ക് വേണ്ടിയാണ് എന്നത് കുറച്ചു കഴിയുമ്പോ മറന്നു പോകുന്ന ആളുകൾക്ക് ഇടയിൽ വീണ്ടും ചിലപ്പോഴൊക്കെ എത്തുമ്പോൾ, ചിലപ്പോഴൊക്കെ ടെക്നിക്കാലിറ്റിയിൽ വല്ലാതെ കോൺഷ്യസ് ആയി സിനിമയുടെ ടോട്ടാലിട്ടി അറിയാതെ സ്വയം മറന്നു പോകുമ്പോൾ ഒക്കെ ആ തീരുമാനമൊക്കെ എത്രത്തോളം വലുതാണ് എന്നത് ആലോചിക്കാറുണ്ടെന്നും ജെനിത് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button