
ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷയം തമിഴ് സിനിമാ താരം അരവിന്ദ് സ്വാമിയുടെ എംജിആർ ഗെറ്റപ്പ് ആണ്. കാരണം, അത്രയേറെ സാമ്യം നിലനിർത്തിയാണ് അരവിന്ദ് സ്വാമി എം ജി ആർ ആയി മാറിയത്. പ്രശസ്ത മേക്കപ്പ് മാൻ പട്ടണം റഷീദ് ആണ് അരവിന്ദ് സ്വാമിയെ എംജിആർ ആക്കിമാറ്റിയത്.
തമിഴ് നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന ചിത്രം തലൈവിയിലാണ് അരവിന്ദ് സ്വാമി എംജിആറായി എത്തുന്നത്. കങ്കണ റണാവത്താണ് ചിത്രത്തിൽ ജയലളിതയായി എത്തുന്നത്. എം ജി ആർ ആയി എത്തുന്ന അരവിന്ദ് സ്വാമിയുടെ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. മേക്കപ്പും ഹെയർ സ്റ്റൈലും വസ്ത്രധാരണവുമെല്ലാം എം ജി ആറിനോട് അങ്ങേയറ്റം ചേർന്നു നിൽക്കുന്നു എന്നത് തന്നെയാണ് പ്രത്യേകത.
അരവിന്ദ് സ്വാമിയും പട്ടണം റഷീദും ഒന്നിച്ചു നിൽക്കുന്ന ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അരവിന്ദ് സ്വാമിക്ക് എം ജി ആറിന്റെ കിടിലൻ ലുക്ക് നൽകിയ പട്ടണം റഷീദിനെ പ്രശംസിക്കുകയാണ് ഓൺലൈൻ ആരാധകർ. പുതിയ ഭൂമി എന്ന ചിത്രത്തിൽ എം ജി ആർ അനശ്വരമാക്കിയ ഗാനം തലൈവിയിൽ പുനരാവിഷ്കരിച്ചതിന്റെ വീഡിയോയും ചേർത്തു വെച്ചുള്ള ടീസറും വൈറലായി കഴിഞ്ഞു. വേഷത്തിൽ മാത്രമല്ല ചലനത്തിലും എം ജി ആർ ആയി മാറാൻ അരവിന്ദ് സ്വാമിക്ക് കഴിഞ്ഞുവെന്ന് ഈ ഗാനരംഗത്തിലൂടെ തെളിയുന്നു.
Post Your Comments