തൊണ്ണൂറുകളിൽ മലയാള സിനിമയിലെ റൊമാന്റിക് ഹീറോയായി നിറഞ്ഞുനിന്ന ആളാണ് നടൻ റഹ്മാൻ. നടനായും സാഹനടനായും സിനിമയിൽ തിളങ്ങി നിന്ന റഹ്മാൻ മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമയിലും തന്റേതായ ഇടം കണ്ടെത്തിയിരുന്നു. എന്നാൽ ഒരു സുപ്രഭാതത്തിൽ സിനിമ മേഖലയിൽ നിന്നും റഹ്മാൻ അപ്രത്യക്ഷനായി. കുറച്ചു നാളത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിൽ വീണ്ടും സജീവമാകുകയാണ് റഹ്മാൻ. ഇക്കുറി കൈനിറയെ ചിത്രങ്ങളുമായിട്ടാണ് താരത്തിന്റെ വരവ്.സോഷ്യൽ മീഡിയയിലും സജീവമായ റഹ്മാൻ പങ്കുവെച്ച ചില ചിത്രങ്ങൾ ഇപ്പോൾ വൈറലാകുകയാണ്.
സിനിമയിൽ നിന്ന് വിട്ട് നിന്നിരുന്നുവെങ്കിലും ഫിറ്റ്നസ്സിന്റെ കാര്യത്തിൽ വിട്ടു വീഴ്ചയില്ലാത്തയാളാണ് റഹ്മാൻ. ഇപ്പോഴിതാ ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങൾ താരം പങ്കുവെച്ചിരിക്കുകയാണ്. ‘ എന്തു ചെയ്യാനാ, ഓരോരോ പിള്ളേര് സിനിമ ഫീൽഡിലേയ്ക്ക് വന്നോളും, കെയ്യും പെരുപ്പിച്ച് എട്ടുപത്ത് പാക്കുകളുമായി. വെറുതെ നമ്മളെ ഇട്ട് ബുദ്ധിമുട്ടിക്കാനായി ഇത്തരത്തിലുള്ള രസകരമായ ഒരു കുറിപ്പോട് കൂടിയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് പ്രേക്ഷകുടെ ഇടയിൽ ചിരി പടർത്തിയിട്ടുണ്ട്.
മണിരത്നം ചിത്രമായ പൊന്നിയിൽ സെൽവൻ എന്ന ബി്ഗ ബജറ്റ് ചിത്രത്തിലാണ് റഹ്മാൻ ഇപ്പോൾ അഭിനയിക്കുന്നത് തെന്നിന്ത്യയിലെ മുൻനിര താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം ഐശ്വര്യറായ് യും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
Post Your Comments