മലയാളത്തില്‍ നിവിന്‍ പോളിയെ നായകനാക്കി ഒരുക്കിയ സൂപ്പര്‍ ഹിറ്റു ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ സംവിധായകനായി മാറിയ എബ്രിഡ് ഷൈന്‍ വീണ്ടും ഒരു ആക്ഷന്‍ ചിത്രവുമായി എത്തുകയാണ്.1983, ആക്ഷന്‍ ഹീറോ ബിജു, പൂമരം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എബ്രിഡ് ഷൈന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ദി കുങ്ഫു മാസ്റ്റര്‍ ചിത്രത്തിന്റെ വിശേഷമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. പൂമരത്തിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നീത പിള്ളയും പുതുമുഖമായ ജിജി സ്‌കറിയയുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ആക്ഷന്‍ രംഗങ്ങള്‍ള്ളുമായാണ് ചിത്രം എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നായിക നീത പിള്ളക്ക് നിരവധി തവണ പരിക്കേറ്റതായി വെളിപ്പെടുത്തിയിരിക്കുകയാണ് എബ്രിഡ് ഷൈന്‍.
ഒരു പ്രാവശ്യം, ഷൂട്ട് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് ഫ്രെയ്മില്‍ നീതയെ കാണുന്നില്ല. നീത താഴെ വീണു. സംഭവം എന്താണെന്നു വച്ചാല്‍, എതിരെ നിന്നു ഫൈറ്റ് ചെയ്യുന്ന ആളുടെ ഇടി തെറ്റിപ്പോയി. അതുകൊണ്ട് നീത ശരിക്കും ബ്ലാക്ക്ഔട്ട് ആയിപ്പോയി. മറ്റൊരിക്കല്‍ ഷൂട്ടിനിടയില്‍ നീതയുടെ കാലിന്റെ ലിഗമെന്റിനു പരിക്കേറ്റു. തോളെല്ലിനു സ്ഥാനചലനം സംഭവിച്ചു. മഞ്ഞില്‍ ദീര്‍ഘനേരം നിന്നതുമൂലം ഫ്രോസ്ബൈറ്റ് എന്ന അവസ്ഥ നേരിടേണ്ടി വന്നു. സോക്സ് ഇട്ടിട്ടുണ്ടെങ്കിലും അതിലും മഞ്ഞു കയറും. അതെല്ലാം അതിജീവിച്ചാണ് നീത കുങ്ഫു മാസ്റ്റര്‍ എന്ന സിനിമ പൂര്‍ത്തിയാക്കിയത്’ എന്ന് സംവിധായകന്‍ വ്യക്തമാക്കി.ആരാധകര്‍ ഏറെ കാത്തിരുന്ന ചിത്രം ഫുള്‍ ഓണ്‍ സ്റ്റുഡിയോ ഫ്രെയിംസാണ് കുങ്ഫു മാസ്റ്റര്‍ നിര്‍മിക്കുന്നത്. ജനുവരി 24ന് ചിത്രം തിയേറ്ററുകളിലെത്തും. പ്രേക്ഷകര്‍ക്ക് വ്യത്യസ്ത അനുഭവമായിരിക്കും ചിത്രം സമ്മാനിക്കുന്നത്.
Post Your Comments