ബോളിവുഡിന്റെ പ്രിയതാരമാണ് വിദ്യാബാലന്‍ താരത്തിന്റേതായി പുറത്തിറങ്ങുന്ന ചിത്രങ്ങള്‍ ഏല്ലാം സൂപ്പര്‍ ഹിറ്റുകളാണ്.മലയാളത്തില്‍ ശക്തമായ കഥാപാത്രമായി എത്താന്‍ തീരുമാനിച്ച താരം പിന്നീട് ചിത്രത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു. എന്നാല്‍ താരം ബോളിവുഡില്‍ തിളങ്ങി നിന്നു. എന്നാല്‍ താരത്തിന്റ പുതിയ വിശേഷമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
സാരിയില്‍ കംഫര്‍ട്ട്സോണ്‍ കണ്ടെത്തുന്ന ബോളിവുഡ് താരമാണ് വിദ്യാബാലന്‍. സാരിയാണ് താരത്തിന്റെ ഇഷ്ട വസ്ത്രം. എന്നാല്‍ താരം പങ്കുവെച്ച പുതിയ ചിത്രത്തില്‍ തിളങ്ങിയിരിക്കുന്നത് സാരിയിലല്ല, മറിച്ച് അനാര്‍ക്കലിയാണ്.എപ്പോഴും സാരിയില്‍ തിളങ്ങുന്ന താരത്തിന്റെ പുതിയ മാറ്റവും ആരാധകര്‍ ആഘോഷമാക്കുകയാണ്.
ഇത്തവണ അനാര്‍ക്കലി ധരിച്ച വിദ്യയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. ബര്‍ഗണ്ടിയും കറുപ്പും നിറങ്ങള്‍ ഇഴചേര്‍ന്ന അനാര്‍ക്കലിയിലാണ് വിദ്യ ബാലന്‍ എത്തിയത്. എബ്രോയഡ്രി നിറഞ്ഞ ഗോള്‍ഡന്‍ വെയിസ്റ്റ്കോട്ട് അനാര്‍ക്കലി ധരിച്ച താരത്തെ കൂടുതല്‍ സുന്ദരിയാക്കി. റിതു കുമാര്‍ ആണ് ഈ അനാര്‍ക്കലി ഡിസൈന്‍ ചെയ്തത്. ഗോള്‍ഡന്‍ ബോര്‍ഡറുള്ള കറുപ്പ് നെറ്റ് ദുപ്പട്ടയും വിദ്യ ഒപ്പം അണിഞ്ഞപ്പോള്‍ വിദ്യയുടെ ലുക്ക് തന്നെ മാറിയിരിക്കുന്നു.
Post Your Comments