CinemaGeneralLatest NewsMollywoodNEWS

‘അയാളും ഹാപ്പിയായിരിക്കണം, ഞാനും ഹാപ്പിയായിരിക്കണം’ ; ഭാവിവരനെ കുറിച്ചുള്ള സങ്കൽപ്പങ്ങൾ പങ്കുവച്ച് വീണ നന്ദകുമാർ

ഭാവിവരൻ എങ്ങനെയായിരിക്കണം, എന്തൊക്കെയാണ് സങ്കൽപ്പങ്ങൾ എന്ന ചോദ്യത്തിന് വീണ നൽകിയ ഉത്തരമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന നായികയാണ് വീണ നന്ദകുമാർ. ചിത്രം ഹിറ്റായതോടെ സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരും വീണയ്ക്കുണ്ട്. ഭാവിവരൻ എങ്ങനെയായിരിക്കണം, എന്തൊക്കെയാണ് സങ്കൽപ്പങ്ങൾ എന്ന ചോദ്യത്തിന് വീണ നൽകിയ ഉത്തരമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

“എന്നെ ഞാനായി ഉൾകൊള്ളുന്ന ആളായിരിക്കണം. എന്റെ സ്വാതന്ത്ര്യങ്ങളിൽ കൈകടത്താതെ ശ്വസിക്കാനുള്ള സ്പെയ്സ് എനിക്കു നൽകുന്ന ആളെ മാത്രമേ ജീവിതപങ്കാളിയായി തിരഞ്ഞെടുക്കൂ. അയാളും ഹാപ്പിയായിരിക്കണം, ഞാനും ഹാപ്പിയായിരിക്കണം. അതിലപ്പുറം വലിയ സങ്കൽപ്പങ്ങളൊന്നുമില്ല,” ഭാവിവരനെ കുറിച്ച് വീണ പറഞ്ഞു.

എന്നാൽ മുൻപ് ഒരു അഭിമുഖത്തിൽ തന്നെ താൻ നാല് തവണ പ്രണയിച്ചിട്ടുണ്ടെന്നും മുന്നോട്ട് പോകില്ല എന്ന് തോന്നുമ്പോൾ താൻ തന്നെയാണ് ബന്ധങ്ങൾ​ അവസാനിപ്പിക്കാറുള്ളതെന്നും വീണ പറഞ്ഞിരുന്നു. മുംബൈയിൽ​ ജനിച്ചു വളർന്ന വീണയുടെ രണ്ടാമത്തെ ചിത്രമാണ് ‘കെട്ട്യോൾ ആണെന്റെ മാലാഖ’. ആദ്യ ചിത്രം ‘കടങ്കഥ’ ആയിരുന്നു. ഇനി തിയേറ്ററുകളിൽ എത്താനുള്ളത് കോഴിപ്പോര് എന്ന ചിത്രമാണ്.

shortlink

Related Articles

Post Your Comments


Back to top button