മലയാളത്തിലെ മെഗാതാരം മമ്മൂട്ടി നായകനായി എത്തിയ ഹിറ്റ് ചിത്രമാണ് ധ്രുവം. തെന്നിന്ത്യയിലെ സൂപ്പര്‍ താരം വിക്രം, ജയറാം തുടങ്ങി വന്‍ താര നിര അണിനിരന്ന സിനിമയിലേ വില്ലന്‍ ഹൈദര്‍ മരക്കാറുടെ മതമേതെന്ന സൂചന പോലും ചിത്രത്തില്‍ ഉണ്ടായിരുന്നില്ലെന്ന വാദവുമായി ചിത്രത്തിന്റെ തിരക്കഥാകൃത്ത് എസ്. എന്‍ സ്വാമി. മലയാള സിനിമയിലെ രാഷ്ട്രീയ നിലപാടുകളിലെ ശരി തെറ്റുകള്‍ ചര്‍ച്ച ചെയ്യുന്ന ചലച്ചിത്ര പ്രവര്‍ത്തകരുടെ സംവാദത്തിനിടെയാണ് എസ്. എന്‍ സ്വാമിയുടെ പ്രതികരണം.
മലയാള സിനിമയിലെ വില്ലന്‍ കഥാപാത്രങ്ങളുടെ മതത്തെ കുറിച്ചുളള ചര്‍ച്ചക്കിടെയാണ് ധ്രുവം സിനിമയിലെ വില്ലന്‍ ഹൈദര്‍ മരയ്ക്കാറെ കുറിച്ച് പരാമര്‍ശമുണ്ടായത്. ഹൈദര്‍ മരയ്ക്കാറുടെ മതമേതെന്ന സൂചന പോലും ചിത്രത്തില്‍ ഉണ്ടായിരുന്നില്ലെന്ന് പറഞ്ഞുകൊണ്ട് എസ്.എന്‍. സ്വാമി സദസില്‍ നിന്ന് വേദിയിലേക്ക് എത്തുകയായിരുന്നു.
മലയാളത്തിലെ ആദ്യ സിനിമ വിഗതകുമാരനിലെ നായിക പി.കെ റോസി നേരിട്ട വിവേചനത്തെ കുറിച്ച് പറഞ്ഞ് സംവിധായിക വിധു വിന്‍സെന്റാണ് സംവാദം തുടങ്ങിയത്. തനിക്ക് പൂര്‍ണമായും ബോധ്യമുളള രാഷ്ട്രീയമാണ് സിനിമകളിലൂടെ മുന്നോട്ടു വച്ചിട്ടുളളതെന്ന് സിബി മലയില്‍ പങ്കുവച്ചപ്പോള്‍ പൂര്‍ണമായും രാഷ്ട്രീയ ശരിയെന്ന അവകാശവാദവുമായെത്തുന്ന സിനിമകളെയാണ് കൂടുതല്‍ സൂക്ഷിക്കേണ്ടതെന്ന് ബി.ഉണ്ണികൃഷ്ണന് വിമര്‍ശിച്ചു.
Post Your Comments