കര്‍ഷകര്‍ക്ക് കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ കഴിയില്ല.അവര്‍ക്ക് വളര്‍ത്താനും സംരക്ഷിക്കുവാനും മാത്രമേ കഴിയൂ. നിരവധി ജയിലുകള്‍ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും കുറ്റവാളിയായി ഒരു കര്‍ഷകനെയും അവിടെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല സലിം കുമാര്‍ പറയുന്നു. സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനം നടത്തുന്ന സംഘടനകള്‍ പ്രോത്സാഹനം നല്കി നല്ല കൃഷിക്കാരെ സൃഷ്ടിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. കല്ലുവാതുക്കല്‍ അമ്മചാരിറ്റബിള്‍ ട്രസ്റ്റിന്റെ വാര്‍ഷികാഘോഷവും അമ്മ പ്രഭ പുരസ്കാര സമര്‍പ്പണവും നിര്‍വഹി ച്ച് പ്രസംഗിക്കുകയായിരുന്നു സലിം കുമാര്‍ .
അഗ്രികള്‍ച്ചര്‍ അതാണ് നമ്മുടെ കള്‍ച്ചറും സംസ്കാരവും. പാരമ്പര്യമായ ആചാരങ്ങളെയും സംസ്കാരത്തെയും സംരക്ഷിക്കാന്‍ ശ്രമിക്കണം. കേരളത്തില്‍ ഗള്‍ഫിലെ ഈന്തപ്പന വളരില്ല ഗള്‍ഫ് നാടുകളില്‍ കേരളത്തിലെ പാളയംകോടന് വാഴയും വളരില്ല. അതുപോലെയാണ് ഓരോ നാടിന്റെയും സംസ്കാരം വല്ലവന്റെയും സംസ്കാരങ്ങളെ നമ്മുടെ മണ്ണിലേക്ക് പറിച്ചുനടാന്‍ ശ്രമിക്കുമ്പോൾ നശിപ്പിക്കുന്നത് നമ്മുടെ സംസ്കാരത്തെയാണ്.
ആണ്‍കുട്ടികള്‍ക്ക് ബൈക്കും പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണും വാങ്ങിച്ചുനല്കുന്ന രക്ഷാകര്ത്താക്കള് വലിയ ദുരന്തത്തിലേയ്ക്കാണ് നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ മക്കളെ നമ്മളെപ്പോലെ വളര്‍ത്തണം. നല്ല ചലച്ചിത്രങ്ങള്‍ക്ക് പ്രേക്ഷകരില്ലെന്നും മൂന്ന് ചിത്രങ്ങള്‍ നിര്‍മിച്ച അനുഭവം അദ്ദേഹം പറഞ്ഞു. കലാരൂപങ്ങള്‍ക്ക് സമൂഹത്തില്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. നാട്ടിലെ നന്മകള് നഷ്ടപ്പെട്ടുകൊണ്ടിരിക്കയാണെന്നും സലിം കുമാര്‍ പറഞ്ഞു.
Post Your Comments