CinemaHollywoodLatest NewsNEWS

കീര്‍ത്തി സുരേഷ് പിന്മാറിയ ബോളിവുഡ് ചിത്രത്തില്‍ നായികയായി പ്രിയാമണി എത്തുന്നു

 

 

മലയാളത്തിലും തമിഴിലും തിളങ്ങി ആരാധകരുടെ പ്രിയങ്കരിയായി മാറിയതാരമാണ് കീര്‍ത്തി സുരേഷ് താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ നിറഞ്ഞു നിന്നിരുന്നു എന്നാല്‍ ആ ബോളിവുഡ് ചിത്രത്തില്‍ താരം പിന്‍മാറിയിരിക്കുകയാണ്. അജയ് ദേവ്ഗണ്‍ നായകനായെത്തുന്ന പുതിയ സിനിമ മൈദാനിലാണ് കീര്‍ത്തി സുരേഷ് നായികയായി എത്താന്‍ ഇരുന്നത്. എന്നാല്‍ ചിത്രത്തില്‍ നിന്ന് കീര്‍ത്തി സുരേഷ് പിന്മാറിയ വിവരം കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. താരത്തിന്റെ പിന്മാറ്റത്തോടെ പ്രിയ മണിയാണ് അജയ് ദേവ്ഗണിന്റെ നായികയാകുക എന്ന വാര്‍ത്തയും പുറത്ത് വന്നിരിക്കുകയാണ്.

അജയ് ദേവ്ഗണ്ണിന്റെ ഭാര്യയുടെ വേഷമാണ് കീര്‍ത്തി ചിത്രത്തില്‍ അവതരിപ്പിക്കേണ്ടിയിരുന്നത്. മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ കോച്ചായ സെയ്ദ് അബ്ദുല്‍ റഹീമിന്റെ വേഷത്തിലാണ് അജയ് ചിത്രത്തിലെത്തുന്നത്. എന്നാല്‍ 27കാരിയായ കീര്‍ത്തിയെ സംബന്ധിച്ചടുത്തോളം ഈ കഥാപാത്രം പ്രായമേറിയതെന്നാണ് വിലയിരുത്തല്‍. സിനിമയുടെ നിര്‍മ്മാതാവ് ബോണി കപൂറും കീര്‍ത്തിയും ഒന്നിച്ചാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയത്.മലയാളത്തിന്റെ പ്രിയ താരം പ്രിയാമണിയാക്കും അടുത്ത നായിക വേഷത്തില്‍ എത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button