മലയാളത്തില്‍ നിന്നും പിന്നീട് തമിഴകത്തിലേക്ക് ചേക്കേറി തമിഴകത്തില്‍ തിളങ്ങിയ ലേഡി സൂപ്പര്‍സ്റ്റാറാണ് നയന്‍താര. ശക്തമായ കഥാപാത്രങ്ങളിലൂടെ കൈനിറയെ ചിത്രങ്ങളുമായിട്ടാണ് താരസുന്ദരി മുന്നേറികൊണ്ടിരിക്കുന്നത്. താരത്തിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം തിയ്യേറ്ററുകളില്‍ സൂപ്പര്‍ ഹിറ്റുകളായിരുന്നു . ബിഗില്‍,ദര്‍ബാര്‍ തുടങ്ങിയവയാണ് നടിയുടെതായി വലിയ വിജയമായി മാറിയത്.
നയന്‍താരയുമായി ബന്ധപ്പെട്ടുളള പുതിയൊരു റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. രജനീകാന്ത് ചിത്രം ദര്‍ബാറിലെ നായികാ വേഷത്തിനായി നയന്‍സ് വാങ്ങിയ പ്രതിഫലത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. സൂപ്പര്‍സ്റ്റാറിന്റെ നായികയായി 20 മിനിറ്റ് മാത്രമുളള വേഷത്തിന് 5 കോടി രൂപയുടെ പ്രതിഫലമാണ് നയന്‍സിന് ലഭിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുള്ളത്. താരത്തിന്റെ പ്രതിഫലം കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകരും.
വിജയ ചിത്രങ്ങളിലൂടെ തെന്നിന്ത്യയില്‍ താരമൂല്യം കൂടിയ താരം കൂടിയാണ് നയന്‍താര. ദര്‍ബാറില്‍ നയന്‍താരയേക്കാള്‍ കൂടുതല്‍ രംഗങ്ങള്‍ രജനിയുടെ മകളായി എത്തിയ നിവേദ തോമസിനുണ്ടായിരുന്നു. കുറച്ചു സമയം മാത്രമാണ് ഉണ്ടായതെങ്കിലും ചിത്രത്തില്‍ നയന്‍സ് തിളങ്ങിയിരുന്നു. തമിഴില്‍ നെട്രികണ്‍, മൂക്കുത്തി അമ്മന്‍ തുടങ്ങിയവയാണ് താരത്തിന്റേതായി പുറത്തിറങ്ങുന്ന അടുത്ത ചിത്രങ്ങള്‍.
Post Your Comments