സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും സെലക്ടീവായി സിനിമകള്‍ തെരഞ്ഞെടുക്കാറില്ല എന്നത് പൊതുവേ ഉയരുന്ന വിമര്‍ശനമാണ്. ചിലപ്പോഴൊക്കെ നല്ല സിനിമാ തെരഞ്ഞെടുപ്പിലൂടെ കൈയ്യടി നേടുന്ന ഇരുവരും മോശം സിനിമകളുടെയും ഭാഗമാകാറുണ്ട്. ഒരു മോശം സിനിമ ചെയ്യുമ്പോള്‍ മറ്റൊരു നല്ല സിനിമയാണ് നഷ്ടമാകുന്നത് എന്ന് പറയുന്ന രീതിയോട് താന്‍ വിയോജിക്കുന്നുവെന്നു തുറന്നു പറയുകയാണ് മോഹന്‍ലാല്‍. കഥ കേട്ടിട്ട് ഈ സിനിമ ചെയ്യരുതെന്ന് പറഞ്ഞിട്ടും നടന്ന സിനിമകളുണ്ട്, ഒരു മോശം സിനിമ ചെയ്യുമ്പോള്‍ മറ്റൊരു നല്ല സിനിമ നഷ്ടമാകുന്നുവെന്ന പറച്ചിലില്‍ കഴമ്പില്ലെന്നായിരുന്നു മുന്‍പൊരിക്കല്‍ ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍ പങ്കുവെച്ചത്.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സിദ്ധിഖ് മോഹന്‍ലാല്‍ ടീമിന്റെ ‘ബിഗ് ബ്രദര്‍’ മോഹന്‍ലാലിന്‍റെ മാസ് സിനിമ എന്ന നിലയില്‍ പ്രേക്ഷര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായില്ല. പുതുമകള്‍ ഇല്ലാതെ സിദ്ധിഖ് ചെയ്ത ‘ബിഗ് ബ്രദര്‍’ കാലത്തിനും പിന്നില്‍ നില്‍ക്കുന്ന സിനിമയാണെന്നാണ് പൊതുവേ ഉയരുന്ന വിമര്‍ശനം. സിദ്ധിഖ് ഹ്യൂമര്‍ ട്രാക്കിലൂടെ തന്നെ വീണ്ടും തിരിച്ചെത്തണമെന്നാണ് ആരാധകരും ആവശ്യപ്പെടുന്നത്.മോഹന്‍ലാലിന്‍റെ താര മൂല്യത്തെ വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താന്‍ ബിഗ് ബ്രദറിലൂടെ സിദ്ധിഖിന് സാധിച്ചില്ല എന്നാണ് പ്രേക്ഷകാഭിപ്രായം.
Post Your Comments